രണ്ടാം റൗണ്ട് ജയത്തിനു ശേഷം യു.എസ് ഓപ്പൺ മൈതാനത്തിനു എതിരെ വിമർശനവുമായി റോജർ ഫെഡറർ. മൈതാനത്തിനു വേഗത കുറവാണ് എന്ന വിമർശനം ആണ് ഫെഡറർ ഉന്നയിച്ചത്. പലപ്പോഴും പ്രതീക്ഷതയിലും വളരെ കുറഞ്ഞ വേഗതയാണ് മൈതാനം കാണിക്കുന്നത് എന്ന വിമർശനവും ഫെഡറർ ഉന്നയിച്ചു. പലപ്പോഴും കളത്തിന്റെ സ്വഭാവം ടെന്നീസിൽ വളരെ പ്രധാനമായതിനാൽ തന്നെ ഫെഡററിന്റെ വിമർശനത്തിന് പ്രസക്തി ഏറെയാണ്.
രണ്ടാം റൗണ്ടിൽ ആർതർ ആഷേ മൈതാനത്ത് തന്റെ ആദ്യ ഇൻഡോർ മത്സരത്തിന് ഇറങ്ങിയ ഫെഡറർ താളം കണ്ടത്താൻ ആദ്യം വളരെ അധികം ബുദ്ധിമുട്ടിയിരുന്നു. ആദ്യ സെറ്റിൽ 4-0 ത്തിനു പിന്നിൽ പോയ ശേഷം ആണ് ബോസ്നിയൻ താരം ദിമിഹൂറിനു എതിരെ ഫെഡറർ ജയം കണ്ടത്. ഇതോടെ യു.എസ് ഓപ്പണിൽ നൂറു ജയങ്ങൾ കുറിക്കാനും ടെന്നീസ് മാന്ത്രികനു ആയി.