ഈ പരാജയം ഓസ്ട്രേലിയയെ വേട്ടയാടും, ആഷസ് ജയിക്കുവാന്‍ ഇതിലും നല്ല അവസരമിനിയില്ല

ആഷസ് ജയിക്കുവാന്‍ ഇംഗ്ലണ്ടിന് ഇതിലും മികച്ച അവസരം ഇനിയില്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍. ആദ്യ മത്സരത്തില്‍ കനത്ത പരാജയം നേരിട്ട ശേഷം രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചുവെങ്കിലും മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്സിന്റെ ഹീറോയിസത്തിന്റെ ബലത്തില്‍ പരമ്പരയില്‍ ഒപ്പത്തിനെത്തുകയായിരുന്നു. 67 റണ്‍സിന് ആദ്യ ഇന്നിംഗ്സില്‍ പുറത്തായ ശേഷം 359 റണ്‍സെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റ് മാത്രം അവശേഷിക്കുന്ന സ്ഥിതിയിലേക്ക് വീണുവെങ്കിലും ബെന്‍ സ്റ്റോക്സ് ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

359 റണ്‍സെന്നത് വലിയ ലക്ഷ്യമായിരുന്നുവെങ്കിലും ഓസ്ട്രേലിയ കാര്യങ്ങള്‍ എളുപ്പമാക്കിയതാണ് അവര്‍ക്ക് തങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമായി ഓസ്ട്രേലിയയ്ക്ക് മാറിയെന്നും ജോഫ്ര പറഞ്ഞു. ഈ പരാജയം ഓസ്ട്രേലിയയെ വേട്ടയാടും എന്ന് ഉറപ്പാണ്, അതിനാല്‍ തന്നെ ഇംഗ്ലണ്ട് ഇപ്പോള്‍ പിടിമുറുക്കിയാല്‍ പരമ്പര ടീമിന് സ്വന്തമാക്കാനാകുമെന്നും ജോഫ്ര പറഞ്ഞു.

ഈ വിജയം പരമ്പര അവസാനിച്ചില്ലെന്നുള്ള ഉറപ്പാക്കുന്നതിനാല്‍ തന്നെ തുടര്‍ന്ന് മത്സരങ്ങള്‍ ഇനിയും ആവേശകരമായി മാറുമെന്നും ക്രിക്കറ്റിന് ഇത് ഗുണകരമാകുമെന്നുമാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

Previous articleയു.എസ് ഓപ്പൺ മൈതാനത്തിനു വേഗത കുറവെന്ന വിമർശനവുമായി റോജർ ഫെഡറർ
Next articleതന്റെ കഴുത്തില്‍ പന്ത് കൊണ്ടപ്പോള്‍ ശേഷം ഫില്‍ ഹ്യൂജ്സിന്റെ ഓര്‍മ്മകള്‍ വന്നെത്തിയെന്ന് സ്റ്റീവ് സ്മിത്ത്