കൊക്കോ ഗോഫിനെ വീഴ്ത്തി സ്റ്റീഫൻസ് മൂന്നാം റൗണ്ടിൽ

20210902 134057

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിൽ 21 സീഡ് അമേരിക്കൻ യുവ താരം കൊക്കോ ഗോഫിനെ അട്ടിമറിച്ചു മുൻ ഗ്രാന്റ് സ്‌ലാം ജേതാവും മറ്റൊരു അമേരിക്കൻ താരവും ആയ സ്ലൊനെ സ്റ്റീഫൻസ്. സമീപകാലത്ത് മോശം ഫോമിലായ സ്റ്റീഫൻസ് സീഡ് ചെയ്യാതെയാണ് യു.എസ് ഓപ്പണിൽ എത്തിയത്. 6-4, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്റ്റീഫൻസ് ഗോഫിനെ വീഴ്ത്തിയത്.

മത്സരത്തിൽ 5 തവണയാണ് ഗോഫിനെ സ്റ്റീഫൻസ് ബ്രൈക്ക് ചെയ്തത്. ഇതോടെ ഗ്രാന്റ് സ്‌ലാമിലെ വലിയ പ്രകടനത്തിന് ഗോഫ് ഇനിയും കാത്തിരിക്കണം. മറ്റൊരു മത്സരത്തിൽ അമേരിക്കൻ താരവും 26 സീഡ് ആയ ഡാനിയല്ല കോളിൻസ് യുവാനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 6-4, 6-2 എന്ന സ്കോറിന് ആയിരുന്നു കോളിൻസിന്റെ ജയം.

Previous articleസ്വിറ്റ്സർലാന്റ് താരം ശാക്കയ്ക്ക് കൊറോണ
Next articleടി20 ലോകകപ്പ് : ഇന്ത്യൻ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും