സ്വിറ്റ്സർലാന്റ് താരം ശാക്കയ്ക്ക് കൊറോണ

Img 20210902 130614

സ്വിറ്റ്സർലാന്റ് താരം ശാക്ക കൊറോണ പോസിറ്റീവ് ആണെന്ന് ടീം അറിയിച്ചു. സ്വിറ്റ്സർലാന്റിനൊപ്പം അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ എത്തിയ താരത്തിന് നടത്തിന് കോവിഡ് -19 പോസിറ്റീവ് ആണെന്ന് ടെസ്റ്റിൽ മനസ്സിലാവുക ആയിരുന്നു. മറ്റ് കളിക്കാരെല്ലാം വാക്സിൻ എടുത്തവരോ അല്ലെങ്കിൽ മുമ്പ് വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരോ ആയതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്ന് സ്വിറ്റ്സർലാന്റ് ടീം അറിയിച്ചു. ശാക്ക ഇന്ന് വീണ്ടും ടെസ്റ്റ് നടത്തും. താരം ഇപ്പോൾ ഐസൊലേഷനിൽ ആണ്. ചുവപ്പ് കാർഡ് കിട്ടിയതിനാൽ അടുത്ത ആഴ്സണൽ മത്സരം എന്തായാലും ശാക്കയ്ക്ക് കളിക്കാൻ ആവില്ല. സസ്പെൻഷൻ തീരുമ്പോഴേക്ക് താരത്തിന് ക്ലബിനൊപ്പം ചേരാൻ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleആധികാരികമായി മൂന്നാം റൗണ്ടിലേക്ക് മുന്നേറി സിറ്റിപാസും ഷ്വാർട്ട്സ്മാനും
Next articleകൊക്കോ ഗോഫിനെ വീഴ്ത്തി സ്റ്റീഫൻസ് മൂന്നാം റൗണ്ടിൽ