രണ്ടാം റൗണ്ടിൽ ആധികാരിക ജയവുമായി സബലങ്കയും ക്രജികോവയും

20210902 041058

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിൽ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിസ്റ്റ് ആയ തമാര സിദാസ്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു രണ്ടാം സീഡ് ആര്യാന സബലങ്ക മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അതുഗ്രൻ പ്രകടനം പുറത്തെടുത്ത സബലങ്ക 2018 നു ശേഷം ആദ്യമായാണ് യു.എസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ കടക്കുന്നത്. നാലു തവണ എതിരാളിയുടെ സർവീസ് ഭേദിച്ച സബലങ്ക 6-3, 6-1 എന്ന ആധികാരിക സ്കോറിന് ആണ് മത്സരം സ്വന്തമാക്കിയത്.

അമേരിക്കൻ താരം ക്രിസ്റ്റീന മക്ഹലെയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ചെക് റിപ്പബ്ലിക് താരവും ഫ്രഞ്ച് ഓപ്പൺ ജേതാവും ആയ ബാർബറ ക്രജികോവ രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ക്രജികോവ 6-3, 6-1 എന്ന തികച്ചും ആധികാരികമായ സ്കോറിന് ആണ് അമേരിക്കൻ താരത്തെ തകർത്തത്.

Previous articleയൂറോയിൽ നിർത്തിയിടത്ത് നിന്നു തുടങ്ങി ഡെന്മാർക്ക്, സ്‌കോട്ട്ലാന്റിനെ തോൽപ്പിച്ചു
Next article“സമ്മർദ്ദം ഇംഗ്ലണ്ടിനാണ്” – രവി ശാസ്ത്രി