“സമ്മർദ്ദം ഇംഗ്ലണ്ടിനാണ്” – രവി ശാസ്ത്രി

20210902 001811

ഓവലിൽ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ ഇറങ്ങുമ്പോൾ ഇംഗ്ലണ്ട് ആണ് സമ്മർദ്ദത്തിൽ എന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ലീഡ്സ് ടെസ്റ്റിലെ പരാജയം ഇന്ത്യ പിറകോട്ട് പോവുകയാണ് എന്ന് ആരും എടുക്കേണ്ടതില്ല എന്ന് രവി ശാസ്ത്രി പറയുന്നു.

“ഈ ഇന്ത്യൻ ടീം പിറകോട്ട് പോവുകയാണെന്ന് ആരും കരുതേണ്ടതില്ല. സമ്മർദ്ദം ഇംഗ്ലണ്ടിനാണ്. കാരണം ടൂർണമെന്റ് 1-1 എന്ന നിലയിലാണ്‌. ഞങ്ങൾ വിദേശത്ത് ആണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ സമ്മർദ്ദം ഇംഗ്ലണ്ടിനാണ്.” അദ്ദേഹം പറഞ്ഞു.

അവർക്ക് സ്വന്തം രാജ്യത്ത് വിജയിക്കേണ്ടതുണ്ട്. രവി ശാസ്ത്രി പറഞ്ഞു. ലോഡ്സിലെ ടെസ്റ്റിന്റെ പോസിറ്റിവിറ്റി ആണ് ഇന്ത്യ എടുക്കേണ്ടത് എന്നും ലീഡ്സിലെ കാര്യങ്ങൾ മറക്കാം എന്നും അദ്ദേഹം പറഞ്ഞു.

Previous articleരണ്ടാം റൗണ്ടിൽ ആധികാരിക ജയവുമായി സബലങ്കയും ക്രജികോവയും
Next articleഡ്യൂറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങൾ തീരുമാനമായി