യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി ഒന്നാം സീഡ് ആഷ്ലി ബാർട്ടി. റഷ്യൻ താരം വെരയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഓസ്ട്രേലിയൻ താരം പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് 6-1 നു അനായാസം നേടിയ ബാർട്ടി രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടി മത്സരം സ്വന്തമാക്കി. മത്സരത്തിൽ 11 ഏസുകൾ ആണ് ബാർട്ടി ഉതിർത്തത് ഒപ്പം ലഭിച്ച 5 ബ്രൈക്ക് പോയിന്റുകളിൽ നാലും താരം നേടി. സീസണിലെ 41 ജയം ആയിരുന്നു ബാർട്ടിക്ക് ഇത്. അമേരിക്കൻ താരം കാറ്റി മകനെല്ലിയെ 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത നാലാം സീഡ് ചെക് താരം കരോലിന പ്ലിസ്കോവയും രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി.
ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ആയ 11 സീഡ് സ്വിസ് താരം ബലിന്ത ബെനചിച്ചും നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയം കണ്ടത്. നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട ബ്രിട്ടീഷ് യുവ താരം എമ്മയും രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി. അമേരിക്കൻ താരം ജാമിയെ 6-3, 6-4 എന്ന സ്കോറിന് തകർത്താണ് ഏഴാം സീഡ് ഇഗ സ്വിയാറ്റക് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത ഇഗ ഇരു സെറ്റുകളിലും നിർണായക ബ്രൈക്കും കണ്ടത്തി.