ജാക്കിചന്ദ് വീണ്ടും പുതിയ ക്ലബിൽ

Img 20210901 020113

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ജാക്കിചന്ദ് സിംഗ് വീണ്ടും ക്ലബ് മാറി. താരം ഇനി ഈസ്റ്റ് ബംഗാളിൽ കളിക്കും. ഈ കഴിഞ്ഞ ജനുവരി ആയിരുന്നു താരം മുംബൈ സിറ്റിയിൽ എത്തിയത്. അതിനു മുമ്പ് ജംഷദ്പൂരിലും എഫ് സി ഗോവയിലും താരം കളിച്ചിരുന്നു. ജംഷദ്പൂരിലും മുംബൈയിലും ആകെ ആറ് മാസം മാത്രമാണ് താരം ചിലവഴിച്ചത്. ഇപ്പോൾ ഈസ്റ്റ് ബംഗാളിൽ ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്

മുമ്പ് രണ്ട് സീസണുകളിൽ ലബോരക്ക് കീഴിൽ എഫ് സി ഗോവയിൽ ഗംഭീര പ്രകടനം തന്നെ നടത്താൻ ജാക്കിചന്ദിനായിരുന്നു. ഇതുവരെ ഐ എസ് എല്ലിൽ ആകെ 91 മത്സരങ്ങൾ ജാക്കിചന്ദ് കളിച്ചിട്ടുണ്ട്. 13 ഗോളുകളും 13 അസിസ്റ്റും ലീഗിലാകെ ജാക്കി ചന്ദ് നേടുകയും ചെയ്തു. കേഅ ബ്ലാസ്റ്റേഴ്സ്, പൂനെ സിറ്റി എന്നീ ടീമുകഌക് വേണ്ടിയും ഐ എസ് എല്ലിൽ ഇതിനു മുമ്പ് ജാക്കിചന്ദ് ഇറങ്ങിയിട്ടുണ്ട്. മുമ്പ് ഐ ലീഗിൽ ആയിരിക്കെ ഈസ്റ്റ് ബംഗാളിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Previous articleസമയത്തിന് നടപടികൾ പൂർത്തിയാക്കിയില്ല, ഗ്രീസ്മൻ, സൗൾ ട്രാൻസ്ഫറുകൾ പ്രതിസന്ധിയിൽ
Next articleരണ്ടാം റൗണ്ടിലേക്ക് മുന്നേറി ബാർട്ടി, പ്ലിസ്കോവ, ഇഗ തുടങ്ങിയ പ്രമുഖ താരങ്ങൾ