ഗോകുലം കേരള എഫ് സിക്ക് ഘാനയിൽ നിന്ന് ഒരു സ്‌ട്രൈക്കർ

Img 20210901 002910

കോഴിക്കോട്, ഓഗസ്റ്റ് 31: ഗോകുലം കേരള എഫ് സി ഘാനയിൽ നിന്നുമുള്ള സ്‌ട്രൈക്കർ റഹീം ഉസമാനുവിനെ സൈൻ ചെയ്തു. സാംബിയ , എത്യോപ്യ, അൽജീരിയ ഏന്നീ രാജ്യങ്ങളിലെ പ്രമുഖ ക്ലബ്ബുകളിൽ കളിച്ച പരിചയുവുമായിട്ടാണ് റഹീം കേരളത്തിലേക്ക് വരുന്നത്.

സാംബിയ പ്രീമിയർ ലീഗിലെ 27 കളികളിൽ നിന്നും 12 ഗോളുകൾ നേടിയ റഹീം, ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻസ് ലീഗും, കോൺഫെഡറേഷൻ കപ്പും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം എത്യോപ്യയിലെ ജിമ്മ അബ ജിഫാർ എന്ന ക്ലബിന് വേണ്ടിയായിരിന്നു റഹീം കളിച്ചത്.

ഗോൾ അടിക്കുന്നതു കൂടാതെ, ഹൈ ബോൾ വിദഗ്ധനുമാണ് റഹീം. കൂടാതെ ഗ്രൗണ്ടിൽ മറ്റു കളിക്കാരെ പ്രചോദിപ്പിക്കുവാനും, നേതൃത്വം നൽകുവാനും റഹിമിന് കഴിയും, ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

ഇന്ത്യയിൽ കളിക്കുവാൻ കഴിയുന്നതിൽ വളരെയധികം സന്തോഷം ഉണ്ട്. ഗോകുലത്തിനു വേണ്ടി ഗോളുകളും കിരീടങ്ങളും നേടുകയാണ് എന്റെ ലക്‌ഷ്യം, റഹീം പറഞ്ഞു.

ഘാന താരമായ റഹീമിന് എല്ലാ വിധ ആശംസകളും നേരുന്നു, ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.

Previous articleരണ്ടാം റൗണ്ടിലേക്ക് മുന്നേറി ബാർട്ടി, പ്ലിസ്കോവ, ഇഗ തുടങ്ങിയ പ്രമുഖ താരങ്ങൾ
Next articleരണ്ടാം റൗണ്ടിലേക്ക് മുന്നേറി ബരെറ്റിനിയും ഷപവലോവും, സിന്നറും, ബുസ്റ്റ ആദ്യ റൗണ്ടിൽ പുറത്ത്