പന്തിൽ സാനിറ്റൈസർ ഉപയോഗിച്ചു, കൗണ്ടി ക്രിക്കറ്റിൽ താരത്തിന് വിലക്ക്

- Advertisement -

ഇംഗ്ലീഷ് കൗണ്ടി മത്സരത്തിനിടെ പന്തിൽ സാനിറ്റൈസർ ഉപയോഗിച്ച വെറ്ററൻ ഓസ്‌ട്രേലിയൻ താരം മിച് ക്ലേഡോണ് വിലക്ക്. കഴിഞ്ഞ മാസം മിഡിൽസെക്സിനെതിരെ നടന്ന മത്സരത്തിലാണ് താരം സസെക്‌സിന് വേണ്ടി കളിക്കുമ്പോൾ പന്തിൽ സാനിറ്റൈസർ ഉപയോഗിച്ചത്. ആ മത്സരത്തിൽ താരം മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. തുടർന്നാണ് താരത്തിന്റെ ടീമായ സസെക്‌സ് താരത്തെ വിലക്കി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്.

വിലക്ക് നേരിട്ടതോടെ സസെക്‌സിന്റെ ബോബ് വിൽസ് ട്രോഫിയിലെ സാറേക്കെതിരായ മത്സരത്തിൽ താരം ടീമിനൊപ്പം ഉണ്ടാവില്ല. നേരത്തെ കോവിഡ് -19 വൈറസ് ബാധയെ തുടർന്ന് പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് ഐ.സി.സി നേരത്തെ വിലക്കിയിരുന്നു.

Advertisement