യുഎസ് ഓപ്പൺ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ തന്നെ തോല്‍വിയേറ്റു വാങ്ങി അങ്കിത റെയ്‍ന

Ankitaraina

യുഎസ് ഓപ്പൺ പ്രധാന ഡ്രോയിൽ യോഗ്യത നേടുകയെന്ന അങ്കിത റെയ്‍നയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ലോക റാങ്കിംഗിൽ 195ാം സ്ഥാനത്തുള്ള ജാമി ലോബിനോട് മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിൽ തോല്‍വിയേറ്റ് വാങ്ങിയാണ് അങ്കിത പുറത്തായത്. സ്കോര്‍: 3-6, 6-2, 4-6. ലോക റാങ്കിംഗിൽ 192ാം സ്ഥാനമാണ് അങ്കിതയുടേത്.

യോഗ്യത റൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ വിജയിച്ചിരുന്നുവെങ്കിൽ പ്രധാന ഡ്രോയിലേക്ക് ഇന്ത്യന്‍ താരത്തിന് യോഗ്യത ലഭിയ്ക്കുമായിരുന്നു. സുമിത് നഗാൽ, പ്രജ്നേഷ് ഗുണ്ണേശ്വരന്‍, രാംകുമാര്‍ രാമനാഥന്‍ എന്നിവരാണ് യോഗ്യത റൗണ്ടിൽ കളിക്കുന്ന മറ്റു താരങ്ങള്‍.

Previous articleപാക്കിസ്ഥാന് വിജയം അഞ്ച് വിക്കറ്റ് അകലെ, വിന്‍ഡീസ് അതിജീവിക്കേണ്ടത് രണ്ട് സെഷനുകള്‍
Next articleഓസ്ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമുകള്‍ പ്രഖ്യാപിച്ചു