പാക്കിസ്ഥാന് വിജയം അഞ്ച് വിക്കറ്റ് അകലെ, വിന്‍ഡീസ് അതിജീവിക്കേണ്ടത് രണ്ട് സെഷനുകള്‍

Naumanpakistan

വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയിൽ ഒപ്പമെത്തുവാന്‍ പാക്കിസ്ഥാന്‍ നേടേണ്ടത് 5 വിക്കറ്റ് കൂടി. മത്സരത്തിൽ ഇനി രണ്ട് സെഷന്‍ കൂടി അവശേഷിക്കുമ്പോള്‍ വിന്‍ഡീസ് 216 റൺസ് കൂടി വിജയത്തിനായി നേടേണം.

അഞ്ചാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ആതിഥേയര്‍ 113/5 എന്ന നിലയിലാണ്. 39 റൺസ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റും 3 റൺസ് നേടി കൈല്‍ മയേഴ്സുമാണ് വിന്‍ഡീസിനായി ക്രീസിലുള്ളത്.

കീരന്‍ പവൽ(23), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(25), അല്‍സാരി ജോസഫ്(17) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്.

Previous articleസൗളിനായി മാഞ്ചസ്റ്റർ ചെൽസി യുദ്ധം
Next articleയുഎസ് ഓപ്പൺ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ തന്നെ തോല്‍വിയേറ്റു വാങ്ങി അങ്കിത റെയ്‍ന