ജ്യോക്കോവിച്ചിനോട് തോറ്റതിനാൽ ഫെഡറർക്കും നദാൽക്കും തന്നോട് ദേഷ്യം തോന്നിയേക്കാം എന്നു ഡൊമനിക് തീം

- Advertisement -

റോജർ ഫെഡറർക്കും റാഫേൽ നദാൽക്കും തന്നോട് ദേഷ്യം തോന്നിയേക്കാം എന്നു ഓസ്ട്രിയൻ താരം ഡൊമനിക് തീം. ഈ കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പണിൽ ഫൈനലിൽ നൊവാക് ജ്യോക്കോവിച്ചിനോട് പരാജയപ്പെട്ട താരം അതിനെക്കുറിച്ച് പറയുമ്പോൾ ആണ് രസകരമായ അഭിപ്രായം പറഞ്ഞത്. താൻ ജ്യോക്കോവിച്ചിനോട് പരാജയപ്പെട്ടതോട് കൂടി ഗ്രാന്റ് സ്‌ലാം നേട്ടങ്ങളിൽ ജ്യോക്കോവിച്ച് ഇരു താരങ്ങളുമായുള്ള അകലം കുറച്ചതിനെ കുറിച്ചായിരുന്നു തീമിന്റെ ഈ പ്രതികരണം.

നിലവിൽ 20 ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾ റോജർ ഫെഡറർക്ക് ഉള്ളപ്പോൾ 19 ഗ്രാന്റ് സ്‌ലാമുകൾ ആണ് റാഫേൽ നദാലിന്റെ സമ്പത്ത്. ഓസ്‌ട്രേലിയൻ ഓപ്പൺ തീമിനെ മറികടന്ന് നേടിയതോടെ ജ്യോക്കോവിച്ചിന്റെ ഗ്രാന്റ് സ്‌ലാമുകളുടെ എണ്ണം 17 ആയി. ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടുത്ത പോരാട്ടത്തിലൂടെ 5 സെറ്റ് നീണ്ട 4 മണിക്കൂർ പോരാട്ടത്തിലൂടെയാണ് ജ്യോക്കോവിച്ച് തീമിനെ മറികടന്നത്. ഫെഡററെക്കാളും നദാലിനെക്കാളും പ്രായം കുറവായ ജ്യോക്കോവിച്ച് ഇരുവരുടെയും റെക്കോർഡ് തകർക്കും എന്ന് തന്നെയാണ് പൊതുവെ കരുതപ്പെടുന്നത്.

Advertisement