രണ്ടാം റാങ്കിലെത്തി ഒൻസ് ജാബ്യുർ, ഒരു ആഫ്രിക്കൻ താരത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്ക്!

കരിയറിൽ ആദ്യമായി രണ്ടാം റാങ്കിൽ എത്തി ടുണീഷ്യൻ താരം ഒൻസ് ജാബ്യുർ. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു അറബ് ആഫ്രിക്കൻ താരം വനിത വിഭാഗത്തിലോ, പുരുഷ വിഭാഗത്തിലോ ലോക രണ്ടാം റാങ്കിൽ എത്തുന്നത്.

ഒന്നാം റാങ്കിൽ പോളണ്ടിന്റെ ഇഗ സ്വിറ്റെക് എതിരാളികൾക്ക് ബഹുദൂരം മുന്നിൽ ആണ്. നിലവിൽ ഗ്രാന്റ് സ്‌ലാം എന്ന ചരിത്ര നേട്ടം ലക്ഷ്യം വക്കുന്ന ഒൻസ് ജാബ്യുർ വിംബിൾഡണിൽ മൂന്നാമത് ആയാണ് സീഡ് ചെയ്തിരിക്കുന്നത്. ഇഗക്ക് പുൽ മൈതാനത്ത് ഒൻസിന് വെല്ലുവിളി ആവാൻ സാധിക്കുമോ എന്നു കണ്ടറിയണം.