ടെന്നീസിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ, ഫെഡ് കപ്പിൽ ലോകഗ്രൂപ്പിലേക്ക് യോഗ്യത നേടി

- Advertisement -

ചരിത്രത്തിൽ ആദ്യമായി ഫെഡ് കപ്പ് ലോക ഗ്രൂപ്പിലേക്ക് യോഗ്യത നേടി ഇന്ത്യൻ വനിതകൾ. ഏഷ്യൻ ഒഷ്യാനെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാർ ആയി ആണ് ഇന്ത്യ ചരിത്രം കുറിച്ചത്. നാല് കൊല്ലങ്ങൾക്ക് ശേഷം ഫെഡ് കപ്പിൽ ഇറങ്ങിയ സാനിയ മിർസക്ക് ഒപ്പം അങ്കിത റെയ്നയുടെ മികവ് ആണ് ഇന്ത്യക്ക് തുണ ആയത്. ഗ്രൂപ്പിൽ ഒരു മത്സരവും തോൽക്കാത്ത ചൈനക്ക് എതിരെ ആദ്യ മത്സരം തോറ്റ ശേഷം തുടർച്ചയായ 4 ജയങ്ങളിലൂടെ ആണ് ഇന്ത്യ ലോക ഗ്രൂപ്പിലേക്ക് മുന്നേറിയത്.

ഇന്തോനേഷ്യക്ക് എതിരെ സിംഗിൾസിലും സാനിയക്ക് ഒപ്പം ഡബിൾസിലും ജയം കണ്ട അങ്കിത റെയ്നയുടെ മികവ് ഇന്ത്യൻ ജയത്തിൽ നിർണായകമായി. സാനിയക്ക് ശേഷം ഇന്ത്യൻ ടെന്നീസിന്റെ പതാക വാഹകയാകാൻ തനിക്ക് ആവും എന്നു അങ്കിത ടൂർണമെന്റിൽ ആവർത്തിച്ച് തെളിയിച്ചു. ലാത്വിയ നെതർലെന്റ്‌സ് ടീമുകളിൽ ഒന്ന് ആവും ഇന്ത്യയുടെ ഫെഡ് കപ്പിലെ ഏപ്രിലിൽ നടക്കുന്ന ലോക ഗ്രൂപ്പ് മത്സരത്തിലെ എതിരാളി.

Advertisement