ടൂർ ഫൈനലിൽ ആഷ്ലി ബാർട്ടി എലീന സ്വിവിറ്റോലീന ഫൈനൽ

- Advertisement -

വനിത വിഭാഗം ടൂർ ഫൈനലിൽസിന്റെ ഫൈനലിൽ ഒന്നാം സീഡ് ആഷ്ലി ബാർട്ടിയും നിലവിലെ ജേതാവ് എലീന സ്വിവിറ്റോലീനയും മുഖാമുഖം വരും. പരിക്ക് മൂലം ഒരുപാട് താരങ്ങൾ പിന്മാറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറേ ദിവസങ്ങളിൽ കാണാൻ ആയത്. രണ്ടാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മറികടന്നാണ് ഫ്രഞ്ച് താരം ബാർട്ടി ഫൈനലിൽ എത്തിയത്.

ആദ്യ സെറ്റ് 6-4 നു കൈവിട്ട ശേഷമായിരുന്നു ഒന്നാം സീഡിന്റെ ജയം. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത ബാർട്ടി 6-2 നു രണ്ടാം സെറ്റും 6-3 നു മൂന്നാം സെറ്റും സ്വന്തമാക്കി. അതേസമയം 7 ബലിന്ത ബെനെചിച് പരിക്ക് മൂലം പിന്മാറിയതോടെയാണ് 8 സീഡും നിലവിലെ ജേതാവുമായ ഉക്രൈൻ താരം എലീന സ്വിവിറ്റോലീന ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് 7-5 നു ജയിച്ച ബെനെചിച് രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റിൽ 4-1 നു പിറകിൽ നിൽക്കുന്ന സമയത്ത് ആണ് ബെനെചിച് പരിക്ക് മൂലം മത്സരത്തിൽ നിന്ന് പിന്മാറുന്നത്. നാളെ നടക്കുന്ന ഫൈനലിൽ മികച്ച പോരാട്ടം ആവും സ്വിവിറ്റോലീന, ബാർട്ടി സമ്മാനിക്കുക.

Advertisement