റോം ഓപ്പണിൽ കിരീടം ഉയർത്തി സിമോണ ഹാലപ്പ്

Simona Halep Rome Trophy
- Advertisement -

ഡബ്യു. ടി. എ ടൂറിൽ റോം ഓപ്പണിൽ കിരീടം ഉയർത്തി ഒന്നാം സീഡ് റൊമാനിയൻ താരം സിമോണ ഹാലപ്പ്. ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം പങ്കെടുത്ത മൂന്നാം ടൂർണമെന്റിൽ ആണ് ഹാലപ്പ് കിരീടം ഉയർത്തുന്നത്. രണ്ടാം സീഡ് ആയ കരോളിന പ്ലിസ്കോവ പരിക്കേറ്റു പിന്മാറിയതോടെയാണ് ഹാലപ്പ് കിരീടം ചൂടിയത്. ആദ്യ സെറ്റിൽ പ്ലിസ്കോവക്ക് ഒരു പോയിന്റ് പോലും നൽകാതെയാണ് ഹാലപ്പ് സെറ്റ് സ്വന്തമാക്കിയത്.

രണ്ടാം സെറ്റിൽ ആദ്യമായി ഒരു സർവീസ് വഴങ്ങിയെങ്കിലും 2-1 നു മുന്നിട്ട് നിൽക്കുമ്പോൾ ആണ് പ്ലിസ്കോവ പരിക്കേറ്റു മത്സരത്തിൽ നിന്നു പിന്മാറുന്നത്. നാലു തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ പ്ലിസ്കോവയെ 5 പ്രാവശ്യം ആണ് ഹാലപ്പ് ബ്രൈക്ക് ചെയ്തത്. തുടർച്ചയായ 14 മത്തെ ജയം ആണ് ഹാലപ്പിന് ഇത്. ആദ്യ രണ്ടു റാങ്കുകാർ പിന്മാറിയതിനാൽ ഫ്രഞ്ച് ഓപ്പണിലും ഹാലപ്പ് ആയിരിക്കും ഇതോടെ ഒന്നാം സീഡ്.

Advertisement