വോൾവ്സിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി തുടങ്ങി

20200922 104331
- Advertisement -

പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിക്കാൻ ലക്ഷ്യം ഇടുന്ന മാഞ്ചസ്റ്റർ സിറ്റി വിജയവുമായി തന്നെ സീസൺ തുടങ്ങി. വളരെ വിഷമമുള്ള എതിരാളികളായ വോൾവ്സിനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് വീഴ്ത്തി ആണ് മാഞ്ചസ്റ്റർ സിറ്റി ഇന്നലെ മൂന്ന് പോയിന്റ് സ്വന്തമാക്കിയത്. കെവിൻ ഡിബ്രുയിന്റെ മികവ് തന്നെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ നിർണായകമായത്. ഒരു ഗോളും ഒരു അസിസ്റ്റും ആയി ഡിബ്രുയിൻ കളം നിറഞ്ഞു നിന്നു.

മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ ഒരു പെനാൾട്ടി നേടിയ ഡിബ്രുയിൻ തന്നെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് സിറ്റിക്ക് ലീഡ് നൽകി. ആദ്യ പകുതിയിൽ തന്നെ യുവതാരം ഫോഡനിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കി. ഗബ്രിയേൽ ജീസസിന്റെ പാസിൽ നിന്നായിരുന്നു ആ ഗോൾ. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ജീസുസിലൂടെ സിറ്റി മൂന്നാം ഗോളും നേടി. ഡി ബ്രുയിനായിരുന്നു ആ ഗോൾ ഒരുക്കിയത്. വോൾവ്സിന് വേണ്ടി ജിമിനസായിരുന്നു ഗോൾ നേടിയത്‌

Advertisement