ആദ്യ ജയം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങും

- Advertisement -

സീസണിലെ ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അവരുടെ ആദ്യ വിജയം തേടി ഇറങ്ങും. ലീഗ് കപ്പിൽ ലുടൺ ടൗണിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നേരിടുന്നത്. ചാമ്പ്യൻഷിപ്പ് ക്ലബായ ലുടന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഇന്ന് ഒരു യുവനിരയെ ആകും ഒലെ ഗണ്ണാർ സോൾഷ്യാർ ഇറക്കുക. പ്രധാന താരങ്ങളിൽ പലരും ഇന്ന് ടീമിൽ ഉണ്ടാകില്ല.

ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ, യുവ സെന്റർ ബാക്കി ടെഡ് മെംഗി എന്നിവർ ഇന്ന് അരങ്ങേറ്റം നടത്താൻ സാധ്യതയുണ്ട്. ഡീൻ ഹെൻഡേഴൺ എന്തായാലും ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് ഒലെ തന്നെ പറഞ്ഞിട്ടുണ്ട്. പുതിയ സൈനിംഗ് വാൻ ഡെ ബീക് ഇന്ന് തുടക്കം മുതൽ കളത്തിൽ ഉണ്ടാകും. ഗ്രീൻവുഡ്, മാറ്റ, ഫ്രെഡ്, ബ്രാണ്ടൺ എന്നിവരൊക്കെ ഇന്ന് ടീമിൽ ഉണ്ടാകും. ഇന്ന് വിജയിച്ച് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നത് ആകും ഒലെയ്ക്ക് ഏറെ പ്രാധാന്യം. ഇന്ന് രാത്രി 12.45നാണ് മത്സരം നടക്കുക.

Advertisement