സെറീന വില്യംസ് 24 മത്തെ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തും ~ ബോറിസ് ബെക്കർ

- Advertisement -

വനിത ടെന്നീസിൽ സെറീന വില്യംസ് തന്റെ ആധിപത്യം തിരിച്ചു പിടിക്കും എന്നു ഇതിഹാസതാരവും 6 തവണ ഗ്രാന്റ് സ്‌ലാം ജേതാവും ആയ ബോറിസ് ബെക്കർ. അമ്മയായ ശേഷം ടെന്നീസിൽ തിരിച്ചു വന്ന ശേഷം തുടർച്ചയായി ഗ്രാന്റ് സ്‌ലാം ഫൈനലുകളിൽ തോൽവി വഴങ്ങിയ സെറീനക്ക് കൊറോണ വൈറസ് മൂലം ഉണ്ടായ ഇടവേള അനുഗ്രഹം ആവും എന്ന പക്ഷം ആണ് ബെക്കർ പങ്കു വച്ചത്. ഈ പ്രായത്തിലും കളി മികവിലും പോരാട്ടവീര്യത്തിലും ആരോടും സെറീന പിന്നിലല്ല എന്നു പറഞ്ഞ ജർമ്മൻ ഇതിഹാസം സെറീന എല്ലാ അമ്മമാർക്കും വലിയ റോൾ മോഡൽ ആണെന്നും പറഞ്ഞു. ചരിത്രം കണ്ട എക്കാലത്തെയും മഹത്തായ താരം സെറീന ആണെന്ന് പറഞ്ഞ ബെക്കർ സെറീന 24 ഗ്രാന്റ് സ്‌ലാം കിരീടം സ്വന്തമാക്കും എന്നും പറഞ്ഞു.

നിലവിൽ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒരു ഗ്രാന്റ് സ്‌ലാം നേട്ടത്തിന് പിറകിൽ 23 ഗ്രാന്റ് സ്‌ലാമുകൾ ആണ് സെറീനക്ക് സ്വന്തമായി ഉള്ളത്. എന്നാൽ ഈ റെക്കോർഡ് സെറീന മറികടക്കും എന്ന പ്രതീക്ഷയാണ് തനിക്ക് ഉള്ളത് എന്നു മുൻ ലോക ഒന്നാം നമ്പർ കൂടിയായ ബെക്കർ പറഞ്ഞു. ഒരു ജർമ്മൻകാരൻ എന്ന നിലക്ക് സ്റ്റെഫി ഗ്രാഫ് തന്നെയാണ് ടെന്നീസിലെ ഇപ്പോഴത്തെയും റാണി എന്നു പറഞ്ഞ ബെക്കർ പക്ഷെ ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ താരം സെറീന വില്യംസ് ആണെന്നതിൽ തർക്കമില്ലന്നും വ്യക്തമാക്കി.

Advertisement