ഇത്ര നേരത്തെ വിരമിക്കും എന്ന് പ്രഖ്യാപിച്ചത് തെറ്റായി പോയെന്ന് സാനിയ മിർസ

Newsroom

വിരമിക്കാൻ തീരുമാനിച്ചത് ഇത്ര നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിക്കണ്ടായിരുന്നു എന്ന് ഇന്ത്യൻ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമായ സാനിയ മിർസ. താൻ ഇപ്പോൾ വിരമിക്കുന്നതിനെ കുറിച്ച് മാത്രമാണ് ചോദ്യങ്ങൾ കേൾക്കുന്നത്. വിരമിക്കാൻ തീരുമാനിച്ചത് കൊണ്ട് താൻ മത്സരത്തെ ലഘുവായാണ് കാണുന്നത് എന്ന് പലരും അനുമാനിക്കുന്നു എന്നും സാനിയ പറഞ്ഞു. ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്തായ ശേഷം സംസാരിക്കുക ആയിരുന്നു സാനിയ.
Saniamirza2

“ഇത്രയും വേഗം വിരമിക്കൽ പ്രഖ്യാപനം നടത്തിയതിൽ ഞാൻ ഖേദിക്കുന്നു, കാരണം എന്നോട് എല്ലാവരും ചോദിക്കുന്നത് ഇതാണ്. എന്ന ഓരോ തവണയും ഞാൻ കളിക്കുമ്പോൾ, ഞാൻ ചിന്തിക്കുന്നത് ഞാൻ നിർത്താൻ പോകുന്നു എന്നത് അല്ല. മറ്റേതൊരു വർഷത്തേയും പോലെ ഈ വർഷവും ഞാൻ കളിക്കുന്നു, ഞാൻ കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കാൻ വേണ്ടിയാണ് ഞാൻ കളിക്കുന്നത്, അതുകൊണ്ടാണ് ഞാൻ ഇപ്പോഴും കളിക്കുന്നത്. ഞാൻ ഇപ്പോഴും ഈ ഇവന്റുകളിൽ വിജയിക്കാൻ കഴിവുഅ ഒരു മത്സരാർത്ഥിയാണെന്ന് കരുതുന്നു.” സാനിയ പറഞ്ഞു.

ഇപ്പോൾ അടുത്ത വർഷം വീണ്ടും ഇവിടെ വന്ന് കളിക്കാൻ ഉള്ള തരത്തിലേക്ക് എന്റെ മനസ്സ് മാറ്റാൻ ഞാൻ ആലോചിക്കുന്നു എന്നും സാനിയ പറഞ്ഞു.