തിരിച്ചുവരവ് ആഘോഷമാക്കി സാനിയ മിർസ, കിരീടം സ്വന്തം

- Advertisement -

2 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ കിരീടം ഉയർത്തിക്കൊണ്ട് തിരിച്ചുവരവ് ആഘോഷമാക്കി. ഹൊബാർട് ഇന്റർനാഷണൾ കിരീടമാണ് സാനിയ ഇന്ന് സ്വന്തമാക്കിയത്. ഉക്രൈൻ താരം നദിയ കിചെനോകുമായി സഖ്യം ചേർന്ന് ഇറങ്ങിയ സാനിയ ഫൈനലിൽ രണ്ടാം സീഡായ ഹാങ് ഷുവായി, പെങ് ഷുവായി സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്. നേരിട്ട സെറ്റുകൾക്കായിരുന്നു സാനിയയുടെ വിജയം. സ്കോർ 6-4, 6-4

ഇന്നലെ നടന്ന സെമിയിൽ സിദാൻസെക്-ബൗസ്കോവ സഖ്യത്തിനെ തോൽപ്പിച്ച് ആയിരുന്നു സാനിയ നദിയ സഖ്യം ഫൈനലിൽ എത്തിയത്. ആറു ഗ്ലാൻസാം നേടിയിട്ടുള്ള താരമായ സാനിയ ഇനി ഗ്രാന്റ്സ്ലാമുകളിൽ ഇറങ്ങാൻ ഉള്ള ഒരുക്കത്തിലാണ്.

Advertisement