ബംഗ്ലാദേശ് കോച്ചിംഗ് സ്റ്റാഫിലെ 5 അംഗങ്ങൾ പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് പിന്മാറി

ബംഗ്ലാദേശ് പരിശീലക സംഘത്തിലെ അഞ്ച് അംഗങ്ങൾ അടുത്തിടെ നടക്കാനിരിക്കുന്ന പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് പിന്മാറി. നിശ്ചിത ഓവർ മത്സരത്തിൽ ബാറ്റിംഗ് പരിശീലകനായ നീൽ മകെൻസി, ഫീൽഡിങ് പരിശീലകൻ റയാൻ കുക്ക് എന്നിവരും പിന്മാറിയവരിൽ പെടുന്നുണ്ട്.

ബംഗ്ളദേശ് സ്പിൻ പരിശീലകനായ മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിയും ഇന്ത്യക്കാരനായ  ടീം അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരനും ടീമിനൊപ്പം പാകിസ്ഥാനിലേക്ക് പോവുന്നില്ല. സ്ട്രെങ്ത് ആൻഡ് കണ്ടിഷനിംഗ് പരിശീലകൻ മരിപോ വിലവറയാനും പരിക്ക് മൂലം ടീമിനൊപ്പം പാകിസ്ഥാനിലേക്ക് പോവുന്നില്ലെന്ന് ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ അക്രം ഖാൻ പറഞ്ഞു.

നിലവിൽ മൂന്ന് ഘട്ടങ്ങളിലായി മൂന്ന് ടി20 മത്സരങ്ങളും രണ്ട് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പാകിസ്ഥാന്റെ ബംഗ്ലാദേശ് പരമ്പരയിൽ ഉള്ളത്.

Previous articleതിരിച്ചുവരവ് ആഘോഷമാക്കി സാനിയ മിർസ, കിരീടം സ്വന്തം
Next articleകേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ എവേ ജേഴ്സി എത്തി, നാളെ കറുപ്പ് നിറത്തിൽ ഇറങ്ങും