സാനിയ മിർസ ഫൈനലിൽ

- Advertisement -

2 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ ഹൊബാർട് ഇന്റർനാഷണലിൽ കിരീടത്തിലേക്ക് മുന്നേറുന്നു. ഉക്രൈൻ താരം നദിയ കിചെനോകുമായി സഖ്യം ചേർന്ന് ഇറങ്ങിയ സാനിയ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് നടന്ന സെമിയിൽ സിദാൻസെക്-ബൗസ്കോവ സഖ്യത്തിനെയാണ് സാനിയ നദിയ സഖ്യം കീഴ്പ്പെടുത്തിയത്. 7-6, 6-2 എന്നായിരുന്നു സ്കോർ.

ആറു ഗ്ലാൻസാം നേടിയിട്ടുള്ള താരമാണ് സാനിയ. മുമ്പ് ഡബിൾസിൽ ലോക ഒന്നാം നമ്പറുമായിട്ടുണ്ട്.

Advertisement