ടാറ്റ മഹാരാഷ്ട്ര മാസ്റ്റേഴ്‌സിൽ രണ്ടാം സീഡിനെ വീഴ്ത്തി പേസ് സഖ്യം മുന്നോട്ട്

- Advertisement -

പൂനെ ടാറ്റ മഹാരാഷ്ട്ര മാസ്റ്റേഴ്സ് 250 യിൽ ആദ്യ മത്സരം ജയിച്ച് ഇന്ത്യൻ താരം ലിയാൻഡർ പേസ് സഖ്യം. 46 കാരൻ ആയ പേസും ഓസ്‌ട്രേലിയൻ താരം മാത്യു എബ്‌ഡനുമടങ്ങിയ ടീം രണ്ടാം സീഡ് ആയ ഇന്ത്യൻ, ന്യൂസിലാൻഡ് സഖ്യമായ ദിവ്ജി ശരൺ, ആർട്ടക് സിറ്റക് സഖ്യത്തെ ആണ് മറികടന്നത്. രണ്ടാം സീഡ് ആയ എതിരാളികൾക്ക് എതിരെ മത്സരത്തിൽ മികച്ച പ്രകടനം ആണ് പേസ് പുറത്ത് എടുത്തത്. നന്നായി സർവീസുകൾ ഉതിർത്ത താരം നെറ്റിന് അടുത്തും നന്നായി കളിച്ചു.

ആദ്യ സെറ്റിൽ മികച്ച ആധിപത്യം നേടിയ പേസ് സഖ്യം 6-2 നു സെറ്റ് സ്വന്തമാക്കി മത്സരത്തിൽ മുന്നിൽ എത്തി. രണ്ടാം സെറ്റിൽ മത്സരം കൂടുതൽ കടുത്തപ്പോൾ സെറ്റ് ടൈബ്രെക്കറിലേക്ക് നീണ്ടു. എന്നാൽ ടൈബ്രെക്കറിൽ തങ്ങളുടെ അനുഭവസമ്പത്തും മികവും പേസ് സഖ്യം പുറത്ത് എടുത്തപ്പോൾ മത്സരം പേസ് സഖ്യത്തിന് സ്വന്തം. സ്വന്തം രാജ്യത്തിന്റെ എ. ടി. പി 250 മാസ്റ്റേഴ്‌സിൽ ജയം കണ്ട് ടെന്നീസിനോട് വിട പറയാൻ ആവും പേസ് ടൂർണമെന്റിൽ പരമാവധി ശ്രമിക്കുക എന്നുറപ്പാണ്.

Advertisement