ഫിലിപ്പ് ഐലന്‍ഡ് ട്രോഫി ‍ഡബിള്‍സ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ അങ്കിത റെയ്‍ന

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മെല്‍ബേണില്‍ നടക്കുന്ന ഡബ്ല്യുടിഎ 250 ടൂര്‍ണ്ണമെന്റായ ഫിലിപ്പ് ഐലന്‍ഡ് ട്രോഫിയുടെ ഡബിള്‍സ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ അങ്കിത റെയ്‍ന. കമില്ല റഖിമോവയോടൊപ്പമാണ് ഡബിള്‍സ് സെമി ഫൈനലിലേക്ക് ഇന്ത്യന്‍ താരം പ്രവേശിച്ചത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളികളായ വേര ലാപ്കോ – അലിയകസാന്‍ഡ്ര സാസ്നോവിച്ച് കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകളിലാണ് അങ്കിത-കമില്ല കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-4, 7-6.