പുതിയ കാൽ ലഭിക്കും എങ്കിൽ ഫ്രഞ്ച് ഓപ്പൺ ഫൈനൽ തോറ്റാലും പ്രശ്നം ഇല്ല ~ നദാൽ

Wasim Akram

തന്റെ ശാരീരിക ക്ഷമതയെ കുറിച്ച് തമാശ പറഞ്ഞു റാഫേൽ നദാൽ. സെമിഫൈനലിന് ശേഷം പ്രതികരിക്കുമ്പോൾ ആണ് നദാൽ തന്റെ കാലിനെ കുറിച്ച് തമാശ പറഞ്ഞത്. ഞായറാഴ്ചത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനൽ ജയിക്കുന്നതിനു പകരം ഒരു കാൽ ലഭിക്കുക ആണെങ്കിൽ അത് ആയിരിക്കും തന്റെ പരിഗണന എന്നു നദാൽ പറഞ്ഞു.

ജയം മനോഹരം ആണെന്ന് പറഞ്ഞ നദാൽ പക്ഷെ ഏത് കിരീടത്തെക്കാളും ജീവിതം ആണ് പ്രധാനപ്പെട്ടത് എന്നു പറഞ്ഞ നദാൽ പുതിയ കാൽ ലഭിക്കുക ആണെങ്കിൽ താൻ കൂടുതൽ സന്തോഷവാൻ ആവും എന്നും കൂട്ടിച്ചേർത്തു. ഇത്രയധികം കിരീടങ്ങൾ നേടിയതിനാൽ കാൽ ലഭിക്കുക എന്നതിന് ആണ് തന്റെ പരിഗണന എന്നു താരം ആവർത്തിച്ചു പറഞ്ഞു. കടുത്ത വേദന സഹിച്ചു ആണ് പലപ്പോഴും നദാൽ ടെന്നീസ് മൈതാനത്ത് ഇറങ്ങുന്നത്.