പാസ്കൽ ഗ്രോസ് ബ്രൈറ്റണിൽ പുതിയ കരാർ

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ അവരുടെ മധ്യനിര താരം പാസ്കൽ ഗ്രോസിന്റെ കരാർ പുതുക്കി. 2024വരെയുള്ള കരാറാണ് ഗ്രോസ് ഒപ്പുവെച്ചത്. ബ്രൈറ്റൺ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിയപ്പോൾ ആദ്യ നടത്തിയ സൈനിംഗ് ആയിരുന്നു പാസ്കൽ. ജർമ്മൻ ക്ലബായ ഇംഗൊൽസ്റ്റഡിൽ നിന്നാണ് അദ്ദേഹം ബ്രൈറ്റണിൽ എത്തിയത്. അതിനു മുമ്പ് ഹൊഫൻഹെയിമിനായും കളിച്ചിട്ടുണ്ട്. 30കാരനായ പാസ്കൽ 150 മത്സരങ്ങൾ ബ്രൈറ്റണായി കളിച്ചിട്ടുണ്ട്. 17 ഗോളുകളും നേടി.