പൊബേഗ എ സി മിലാനിലേക്ക് തിരികെ വരും

Newsroom

Img 20220603 204808
Download the Fanport app now!
Appstore Badge
Google Play Badge 1

മധ്യനിര താരം ടോമാസോ പൊബെഗ എ സി മിലാനിൽ തുടരും. ലോണിൽ ആയിരുന്ന പൊബേഗയെ വാങ്ങാനുള്ള ടൊറിനോയുടെ ശ്രമങ്ങൾ മിലാൻ നിരസിച്ചിരിക്കുകയാണ്. 22കാരനായ മിഡ്‌ഫീൽഡറെ ടീമിൽ നിലനിർത്താനും പുതിയ കരാർ നൽകാനും ആണ് എ സി മിലാൻ മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. ഈ സീസണിൽ ടൊറീനോയിൽ ലോണിൽ ചെലവഴിച്ച പൊബേഗൊ അവിടെ 33 സീരി എ മത്സരങ്ങൾ കഴിച്ചിരുന്നു. അവിടെ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന നൽകുകയും ചെയ്തു.

മിലാൻ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് പൊബേഗ. ഉമ്പ് ടെർനാന, പോർഡിനോൺ, സ്പെസിയ എന്നിവിടങ്ങളിലും ലോണിൽ പോയി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോൾ 2025 ജൂൺ വരെയാണ് താരത്തിന് മിലാനിൽ കരാർ ഉള്ളത്.