ഇക്ലേ ചലഞ്ചര്‍ ട്രോഫി ഫൈനലില്‍ പേസിന് തോല്‍വി

ഇന്ത്യയുടെ ലിയാണ്ടര്‍ പേസിന് ഇക്ലേ ചലഞ്ചര്‍ ട്രോഫി പുരുഷ ഡബിള്‍സ് ഫൈനലില്‍ തോല്‍വി. ലിയാണ്ടറും പങ്കാളിയായ ന്യൂസിലാണ്ട് താരം മാര്‍ക്കസ് ഡാനിയേലും നേരിട്ടുള്ള സെറ്റുകളില്‍ മെക്സിക്കോയുടെ സാന്റിയാഗോ ഗോണ്‍സാലെസ്-പാക്കിസ്ഥാന്റെ ഐസാം ഖൂറേഷി ജോഡിയോടാണ് 3-6, 4-6 എന്ന സ്കോറിനു പരാജയം ഏറ്റുവാങ്ങിയത്.

സെമിയില്‍ പേസ് ജോഡി ഇന്ത്യയുടെ തന്നെ ജീവന്‍ നെടുഞ്ചെഴിയന്‍-പൂരവ് രാജ കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റില്‍ 6-3, 7-6 എന്ന സ്കോറിനാണ് കീഴടക്കിയത്.