84ാം റാങ്കിലേക്ക് ഉയര്‍ന്ന് പ്രജ്നേഷ് ഗുണ്ണേശ്വരന്‍

ഒരിന്ത്യക്കാരന്‍ നേടിയ ഏറ്റവും ഉയര്‍ന്ന സിംഗിള്‍സ് റാങ്കിനു തൊട്ടടുത്തെത്തി ഇന്ത്യയുടെ പ്രജ്നേഷ് ഗുണ്ണേശ്വരന്‍. ഏറ്റവും പുതിയ എടിപി റാങ്കിംഗില്‍ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് നേരത്തെ 97ാം റാങ്കിലുണ്ടായിരുന്ന ഗുണ്ണേശ്വരന്‍ 84ാം റാങ്കിലേക്ക് ഉയര്‍ന്നത്. യൂക്കി ബാംബ്രി നേടിയ 83ാം റാങ്കാണ് ഒരിന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സിംഗിള്‍സ് റാങ്കിംഗ്.

ഏപ്രില്‍ 2018ലായിരുന്നു യൂക്കി ബാംബ്രിയുടെ ഈ നേട്ടം. ഈ റെക്കോര്‍ഡ് മറികടക്കുവാന്‍ ഏറ്റവും സാധ്യതയുള്ള താരമാണ് പ്രജ്നേഷ്.

Previous article7 വിക്കറ്റ് വിജയവും ചരിത്രവും കുറിച്ച് അഫ്ഗാനിസ്ഥാന്‍
Next articleമാർഷ്യലിന് പരിക്ക്, ഫ്രാൻസ് ടീമിൽ നിന്ന് പുറത്ത്