7 വിക്കറ്റ് വിജയവും ചരിത്രവും കുറിച്ച് അഫ്ഗാനിസ്ഥാന്‍

ടെസ്റ്റില്‍ തങ്ങളുടെ കന്നി വിജയം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ഇന്ന് അയര്‍ലണ്ടിനെതിരെയുള്ള ടെസ്റ്റിന്റെ നാലാം ദിവസം 147 റണ്‍സ് പിന്തുടരാനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 47.5 ഓവറില്‍ 149 റണ്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയാണ് വിജയം കുറിച്ചത്. 65 റണ്‍സ് നേടി പുറത്താകാതെ നിന്ന ഇഹ്സാനുള്ള ജനതും(65*) റഹ്മത് ഷായും(76) ആണ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്.

മുഹമ്മദ് ഷെഹ്സാദ്(2), മുഹമ്മദ് നബി(1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജനത്തിനൊപ്പം 4 റണ്‍സുമായി ഹസ്മത്തുള്ള ഷഹീദി വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചു. ജെയിംസ് കാമറൂണ്‍-ഡൗവും ആന്‍ഡി മക്ബ്രൈനും അയര്‍ലണ്ടിനായി ഓരോ വിക്കറ്റ് നേടി. റഹ്മത് ഷാ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Previous articleഏകദിന ക്രിക്കറ്റിന്റെ അവസാനത്തില്‍ നാലാം റാങ്കിലെത്തി ഇമ്രാന്‍ താഹിര്‍
Next article84ാം റാങ്കിലേക്ക് ഉയര്‍ന്ന് പ്രജ്നേഷ് ഗുണ്ണേശ്വരന്‍