മാർഷ്യലിന് പരിക്ക്, ഫ്രാൻസ് ടീമിൽ നിന്ന് പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ ഫ്രാൻസ് ടീമിൽ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസം വോൾവ്‌സിനെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിന്റെ മുട്ടിന് പരിക്കേറ്റത്. മത്സരത്തിൽ മാർഷ്യൽ 90 മിനുട്ടും കളിച്ചിരുന്നു.  മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റ് എഫ്.എ കപ്പിൽ നിന്ന് പുറത്തായിരുന്നു.

മാർച്ച് 22നും മാർച്ച് 25നും നടക്കുന്ന യൂറോ 2020നുള്ള മൊൾഡോവക്കെതിരായ യോഗ്യത മത്സരങ്ങൾ മാർഷ്യലിന് നഷ്ട്ടമാകും. മാർഷ്യലിന് പകരം അത്ലറ്റികോ മാഡ്രിഡ് താരം തോമസ് ലെമറിനെ ഫ്രാൻസ് ടീമിൽ എടുത്തിട്ടുണ്ട്. ഈ സീസണിൽ 30 മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച മാർഷ്യൽ 11 ഗോളുകളും നേടിയിട്ടുണ്ട്. റഷ്യ ലോകകപ്പിൽ ഫ്രാൻസ് ടീമിൽ സ്ഥാനം നഷ്ട്ടപെട്ട മാർഷ്യൽ ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമായിരുന്നു താരത്തെ ഫ്രാൻസ് ടീമിൽ എത്തിച്ചത്.