ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ കുതിപ്പ് തുടരുന്നു

20201003 062206
- Advertisement -

റോളണ്ട് ഗാരോസിൽ മൂന്നാം റൗണ്ടിൽ എതിരാളിക്ക് മേൽ ദയാരഹിത പ്രകടനം പുറത്തെടുത്തു റാഫേൽ നദാൽ. രണ്ടാം സീഡും 12 തവണ ജേതാവും ആയ നദാൽ ഇറ്റാലിയൻ താരം സ്റ്റെഫാനോ ട്രാവങ്കിലയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. മത്സരത്തിൽ മികച്ച സർവീസുകളും ആയി കളം നിറഞ്ഞ നദാൽ എതിരാളിയെ ആറു തവണയാണ് ബ്രൈക്ക് ചെയ്തത്. 6-1 ആദ്യ സെറ്റ് നേടിയ നദാൽ 6-4 നു രണ്ടാം സെറ്റ് നേടി മത്സരം കയ്യെത്തും ദൂരെയാക്കി. മൂന്നാം സെറ്റിൽ എതിരാളിയെ നാണം കെടുത്തിയ നദാൽ ഒരൊറ്റ ഗെയിം പോലും എതിരാളിക്ക് നൽകാതെ 6-0 നു സെറ്റ് നേടി അവസാന പതിനാറിലേക്ക് മുന്നേറി. കിരീടം മോഹിക്കുന്ന ജ്യോക്കോവിച്ച് അടക്കമുള്ളവർക്ക് കടുത്ത മുന്നറിയിപ്പ് ആണ് നദാൽ ഈ പ്രകടനം കൊണ്ടു നൽകുന്നത്.

അതിനിടയിൽ ഇരുപത്തി ഏഴാം സീഡ് അമേരിക്കൻ താരം ടൈയ്‌ലർ ഫ്രിറ്റ്‌സ് ഫ്രഞ്ച് ഓപ്പണിൽ നിന്നു പുറത്ത് ആയി. സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം ലോറൻസോ സൊനെഗ ആണ് അമേരിക്കൻ താരത്തെ മൂന്നാം റൗണ്ടിൽ അട്ടിമറിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഇറ്റാലിയൻ താരം രണ്ടാം സെറ്റിൽ മത്സരത്തിലെ ഏക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-3 നു സ്വന്തമാക്കി. തുടർന്ന് മൂന്നാം സെറ്റിലും ടൈബ്രേക്കറിലേക്ക് മത്സരം നീണ്ടപ്പോൾ ഒരിക്കൽ കൂടി ടൈബ്രേക്കറിലൂടെ സെറ്റ് നേടിയ ഇറ്റാലിയൻ താരം അവസാന പതിനാറിലേക്ക് മുന്നേറുക ആയിരുന്നു.

Advertisement