പാരീസിൽ കിരീടം ഉയർത്തി മെദ്വദേവ്

പാരീസ് എ. ടി. പി ഇൻഡോർ 1000 മാസ്റ്റേഴ്സിൽ കിരീടം ഉയർത്തി റഷ്യൻ താരവും മൂന്നാം സീഡും ആയ ഡാനിൽ മെദ്വദേവ്. ഫൈനലിൽ നാലാം സീഡ് ജർമ്മൻ താരം അലക്‌സാണ്ടർ സെരവിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് മെദ്വദേവ് മറികടന്നത്. നദാലിനെ വീഴ്‌ത്തി എത്തിയ സെരവിന് എതിരെ ആദ്യ സെറ്റ് കൈവിട്ട ശേഷം ആണ് റഷ്യൻ താരം ജയം കണ്ടത്. ആദ്യ സെറ്റിൽ അവസാന സർവീസ് ബ്രൈക്ക് വഴങ്ങിയ മെദ്വദേവ് 7-5 നു സെറ്റ് കൈവിട്ടു.

എന്നാൽ രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ മെദ്വദേവ് സെറ്റ് 6-4 നു നേടി മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് മൂന്നാം സെറ്റിൽ തന്റെ പൂർണ മികവ് പുറത്ത് എടുത്ത മെദ്വദേവ് എതിരാളിക്ക് ഒരവസരവും നൽകാതെ 3 ബ്രൈക്കുകൾ നേടി സെറ്റ് 6-1 നു നേടി കിരീടം സ്വന്തമാക്കി. മത്സരത്തിൽ സെരവ് 11 ഏസുകൾ ഉതിർത്തപ്പോൾ മെദ്വദേവ് 14 എണ്ണം ആണ് ഉതിർത്തത്. എ. ടി. പി കപ്പിന് മുമ്പ് മെദ്വദേവിനു ഈ മാസ്റ്റേഴ്സ് ജയം വലിയ നേട്ടം ആവും.

Comments are closed.