സബലെങ്കയും സെമിയിൽ, ഓസ്ട്രേലിയൻ ഓപ്പൺ വനിത സെമി ഫൈനൽ ലൈനപ്പ് ആയി

Picsart 23 01 25 10 06 12 162

ക്രൊയേഷ്യയുടെ ഡോണ വെക്കിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ടൂർണമെന്റിലെ തന്റെ ആദ്യ സെമിഫൈനലിലേക്ക് മുന്നേറിയ അരിന സബലെങ്ക ഓസ്‌ട്രേലിയൻ ഓപ്പണിലെ തന്റെ മികച്ച ഫോം തുടർന്നു. മത്സരത്തിൽ ആധിപത്യം പുലർത്തിയ സബലെങ്ക, 6-3, 6-2 എന്ന സ്കോറിന് ആണ് വിജയിച്ചു. 2023ൽ തുടർച്ചയായ ഒമ്പത് വിജയമാണ് സബലെങ്ക നേടുന്നത്. ഈ സീസണിലെ കളിച്ച 18 സെറ്റും അവർ ജയിച്ചിട്ടുണ്ട്.

വിജയത്തോടെ, സബലെങ്ക സെമിയിൽ പോളണ്ടിന്റെ മഗ്ദ ലിനറ്റിനെ നേരിടും. ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ലൈനപ്പ് ഇതോടെ വ്യക്തമാവുകയും ചെയ്തു. റൈബാകിന അസരെങ്കയ്‌ക്കെതിരെയും ലിനറ്റ് സബലെങ്കയ്‌ക്കെതിരെയും ആകും സെമിയിൽ ഇറങ്ങുക.