മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സെമി ഫൈനലിന് ഇറങ്ങും

Picsart 23 01 22 23 36 33 732

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ടെൻ ഹാഗിന് കീഴിലെ അവരുടെ ആദ്യ സെമി ഫൈനലിന് ഇറങ്ങുകയാണ്. ഇന്ന് കാർബവോ കപ്പ് സെമി ഫൈനൽ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടും. ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ ആണ് ആദ്യ പാദ മത്സരം. ആദ്യ പാദത്തിൽ തന്നെ വിജയം സ്വന്തമാക്കി ഫൈനലിനോട് അടുക്കുക ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലക്ഷ്യം.

Picsart 23 01 22 23 38 41 787

നീണ്ട കാലമായി ഒരു കിരീടം നേടാൻ ആവാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പ് നേടിക്കൊണ്ട് ആ കാത്തിരിപ്പിന് അവസാനം കുറിക്കാം എന്ന പ്രതീക്ഷയിലാണ്. അവസാന മത്സരത്തിൽ പ്രീമിയർ ലീഗിൽ ആഴ്സണലിനോട് പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിലേക്ക് തിരികെ വരാൻ കൂടിയാണ് ശ്രമിക്കുന്നത്. ഡാലോട്ട്, മാർഷ്യൽ എന്നീ താരങ്ങൾ ഇന്നും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല.

ലീഗ് കപ്പ് ആയത് കൊണ്ട് തന്നെ ആദ്യ ഇലവനിൽ ടെൻ ഹാഗ് വലിയ മാറ്റങ്ങൾ നടത്താൻ സാധ്യതയുണ്ട്. ഹാരി മഗ്വയർ, ഗർനാചോ എന്നിവർ ആദ്യ ഇലവനിൽ എത്തിയേക്കും. സാഞ്ചോയുടെ മടങ്ങി വരവും ഇന്ന് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം. കളി ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ല.