ഓസ്‌ട്രേലിയൻ കിരീടസ്വപ്നങ്ങൾക്ക് അന്ത്യം കുറിച്ച് സോഫിയ കെനിൻ ഫൈനലിൽ, ബാർട്ടിക്ക് സെമിയിൽ തോൽവി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

1978 നു ശേഷമുള്ള സ്വന്തം ഗ്രാന്റ് സ്‌ലാമിലെ ഗ്രാന്റ് സ്‌ലാം ജേതാവിനായുള്ള ഓസ്‌ട്രേലിയൻ കാത്തിരിപ്പ് ഇനിയും നീളും. സെമിഫൈനലിൽ 21 കാരിയായ അമേരിക്കൻ താരം സോഫിയ കെനിൻ ആണ് ഓസ്‌ട്രേലിയൻ പ്രതീക്ഷയും ഒന്നാം സീഡും ആയ ആഷ്‌ലി ബാർട്ടിയെ അട്ടിമറിച്ച് ഫൈനലിൽ കടന്നത്. 14 സീഡ് ആയ കെനിൻ തന്റെ കരിയറിലെ തന്നെ മികച്ച ടെന്നീസ് പുറത്ത് എടുത്ത് ആണ് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ സെറ്റിൽ ഇരുതാരങ്ങളും തങ്ങളുടെ മികവിന്റെ പൂർണ്ണതയും പുറത്ത് എടുത്തപ്പോൾ മത്സരം ടൈബ്രെക്കറിലേക്ക് നീണ്ടു. സെറ്റ് പോയിന്റ് രക്ഷിച്ച് ആണ് സോഫിയ മത്സരം ടൈബ്രെക്കറിലേക്ക് നീട്ടിയത്. എന്നാൽ ടൈബ്രെക്കറിൽ കാണികളുടെ പൂർണ്ണ പിന്തുണയുള്ള ഒന്നാം നമ്പറിനെതിരെ സോഫിയ കെനിൻ സെറ്റ് കയ്യിലാക്കി മത്സരത്തിൽ ആധിപത്യം നേടി.

രണ്ടാം സെറ്റിൽ ആദ്യമെ തന്നെ സോഫിയയുടെ സർവ്വീസ് ബ്രൈക്ക് ചെയ്ത ബാർട്ടി മത്സരത്തിൽ തിരിച്ചു വരാനുള്ള ശ്രമങ്ങൾ നടത്തി. മത്സരത്തിൽ വേഗത്തിൽ ആധിപത്യം പിടിച്ച ഓസ്‌ട്രേലിയൻ താരം 5-3 നു സെറ്റിനായി സർവീസ് ചെയ്യാൻ തുടങ്ങിയപ്പോൾ മത്സരം മൂന്നാം സെറ്റിലേക്ക് നീളും എന്ന സൂചന നൽകി. വീണ്ടും സെറ്റ് പോയിന്റ് രക്ഷിച്ച സോഫിയ എന്നാൽ ആ സർവീസ് ബ്രൈക്ക് ചെയ്ത് കെനിൻ വിട്ട് കൊടുക്കാൻ ഒരുക്കമല്ലെന്നു പ്രഖ്യാപിച്ചു. അടുത്ത സർവ്വീസ് നിലനിർത്തിയ കെനിൻ ബാർട്ടിയുടെ അടുത്ത സർവ്വീസിൽ ബ്രൈക്ക് പോയിന്റുകൾ നേടി മത്സരം കയ്യെത്തും ദൂരെയാക്കി. മത്സരത്തിൽ നിലനിൽക്കാൻ ആയി കളിച്ച ബാർട്ടിക്ക് ഒരു സെറ്റ് പോയിന്റ് രക്ഷിക്കാൻ ആയെങ്കിലും ആ സർവ്വീസ് ബ്രൈക്ക് ചെയ്ത കെനിൻ ഓസ്‌ട്രേലിയൻ സ്വപ്നങ്ങൾക്ക് അന്ത്യം കുറിച്ചു. 5-3 ൽ നിന്നു തുടർച്ചയായ 4 പോയിന്റുകൾ നേടിയാണ് 7-5 കെനിൻ മത്സരം സ്വന്തമാക്കിയത്. ഇതോടെ റാങ്കിങ്ങിൽ കരിയറിൽ ആദ്യമായി ആദ്യ പത്തിൽ എത്താനും കെനിന് ഇതോടെ ആയി. 21 കാരിയായ അമേരിക്കൻ താരം കെനിൻ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ആവും ഫൈനലിൽ ലക്ഷ്യം വക്കുക.