ഹംഗേറിയൻ താരത്തെ മറികടന്ന് വീണ്ടുമൊരു ഗ്രാന്റ് സ്‌ലാം അവസാന എട്ടിൽ റോജർ ഫെഡറർ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ ഒരിക്കൽ കൂടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ടെന്നീസ് മാന്ത്രികൻ റോജർ ഫെഡറർ. മൂന്നാം സീഡ് ആയ സ്വിസ് ഇതിഹാസം ഹംഗറിയുടെ മാർട്ടൺ ഫുസ്ചോവിചിനെ 4 സെറ്റ് നീണ്ട മത്സരത്തിൽ മറികടന്ന് ആണ് അവസാന എട്ടിലേക്ക് മുന്നേറിയത്. ഇത് 15 മത്തെ തവണയാണ് ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്, ഗ്രാന്റ് സ്‌ലാമുകളിൽ ആവട്ടെ 57 മത്തെ പ്രാവശ്യവും. തന്റെ നാലാമത്തെ സർവ്വീസ് ബ്രൈക്ക് ചെയ്ത് ആദ്യ സെറ്റ് 34 മിനിറ്റുകൾക്ക് ഉള്ളിൽ സ്വന്തമാക്കിയ ഹംഗേറിയൻ താരത്തെ പിന്നീട്‌ ഫെഡറർ നിലം തൊടീച്ചില്ല. രണ്ടാം സെറ്റിൽ തുടർച്ചയായി സർവീസുകൾ ബ്രൈക്ക് ചെയ്ത ഫെഡറർ വെറും 27 മിനിറ്റുകൾക്കുള്ളിൽ 6-1 നു രണ്ടാം സെറ്റ് സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി.

നെറ്റ് പോയിന്റുകൾ കൂടുതലായി നേടിയ ഫെഡറർ മത്സരത്തിൽ എതിരാളിയെ നിരന്തരം ആക്രമിച്ചു. മൂന്നാം സെറ്റിലും രണ്ടാം സെറ്റിന്റെ ഏതാണ്ട് ആവർത്തനം ആണ് കാണാൻ ആയത്. ആദ്യം തന്നെ ഈ സെറ്റിലും സർവ്വീസ് ബ്രൈക്ക് ചെയ്ത ഫെഡറർ എതിരാളിയുടെ തിരിച്ച് വരാനുള്ള ശ്രമത്തെ തടയുകയും ചെയ്തു. 6-2 നു മൂന്നാം സെറ്റ് നേടിയ ഫെഡറർ നാലാം സെറ്റിലും സമാനമായ പ്രകടനം തന്നെയാണ് നടത്തിയത്. ആദ്യമേ തന്നെ മുമ്പ് രണ്ട് സെറ്റുകളിൽ എന്ന പോലെ സർവീസുകൾ ബ്രൈക്ക് ചെയ്ത ഫെഡറർ എതിരാളിയെ വരിഞ്ഞു മുറുക്കി. നാലാം സെറ്റ് ഒടുവിൽ 6-2 നു ജയിച്ച ഫെഡറർ ഏതാണ്ട് വെറും 2 മണിക്കൂറിലധികം നീണ്ടു നിന്ന മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ ഉടനീളം മനോഹരമായ ഷോട്ടുകൾ കളിച്ച ഫെഡറർ പക്ഷെ തന്റെ പൂർണ ഫോമിൽ ആയിരുന്നു എന്നു പറയാൻ പറ്റുന്ന മത്സരം ആയിരുന്നില്ല ഇന്നത്തേത്. ക്വാർട്ടർ ഫൈനലിൽ സീഡ് ചെയ്തില്ല എങ്കിലും അപകടകാരിയായ അമേരിക്കൻ താരം ടെന്നിസ് സാന്ദ്രൻ ആണ് 6 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവ് ആയ ഫെഡററിന്റെ എതിരാളി.