റോട്ടർഡാമിൽ സെമിഫൈനൽ ലൈനപ്പ് ആയി

റോട്ടർഡാം എ. ടി. പി 500 മാസ്റ്റേഴ്‌സിൽ സെമിഫൈനൽ ചിത്രം പൂർണമായി. നേരത്തെ യുവതാരം സിന്നറെ മറികടന്ന് സ്പാനിഷ് താരം ബുസ്റ്റ ആദ്യ സെമിയിൽ എത്തിയിരുന്നു. രണ്ടാം ക്വാർട്ടർ ഫൈനലിൽ സ്റ്റിസ്റ്റിപാസിനെ അട്ടിമറിച്ച് എത്തിയ സ്ലൊവേനിയൻ താരം അജാസ് ബെഡ്നെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന യുവ കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസ്‌മെ സെമിഫൈനലിലേക്ക് മുന്നേറി. വെറും 19 കാരൻ ആയ ഫെലിക്‌സ് തന്റെ പ്രായത്തിലും പക്വതയാർന്ന പ്രകടനം ആണ് മത്സരത്തിൽ പുറത്ത് എടുത്തത്. ആദ്യ സെറ്റ് 6-4 നു നേടിയ ഫെലിക്‌സ് രണ്ടാം സെറ്റിൽ 2 സെറ്റ് പോയിന്റുകൾ രക്ഷിച്ച ഫെലിക്‌സ് ടൈബ്രെക്കറിലൂടെ ആ സെറ്റും സ്വന്തമാക്കി സെമിഫൈനലിലേക്ക് മുന്നേറി. ഇത് എ. ടി. പി 500 മാസ്റ്റേഴ്‌സിലെ മൂന്നാം സെമിഫൈനൽ ആണ് കനേഡിയൻ യുവതാരത്തിനു ഇത്.

അതേസമയം മറ്റൊരു യുവതാരവും ഏഴാം സീഡുമായ റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് ക്വാർട്ടർ ഫൈനലിൽ പുറത്തായി. ഫിലിപ്പ് ക്രാജിനോവിച് ആണ് റൂബ്ലേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചത്. ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ ഫിലിപ്പ് രണ്ടാം സെറ്റ് 6-4 നു സ്വന്തമാക്കി സെമിഫൈനലിലേക്ക് മുന്നേറി. നിലവിലെ ജേതാവ് ഗെയിൽ മോൻഫിൽസും സെമിഫൈനലിലേക്ക് മുന്നേറി. മൂന്നാം സീഡ് ആയ മോൻഫിൽസ് ബ്രിട്ടീഷ് താരം ഡാനിയേൽ ഇവാൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തോൽപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ ഫ്രഞ്ച് താരം രണ്ടാം സെറ്റിൽ ഇവാൻസിനെ നിലം തൊടീച്ചില്ല. 6-2 നു രണ്ടാം സെറ്റ് നേടിയ മോൻഫിൽസ് തന്റെ കിരീടം നിലനിർത്താനായി സെമിഫൈനലിലേക്ക് മുന്നേറി.