ലീഗിൽ വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി അത്ലറ്റികോ, വലൻസിയയോട് സമനില

ല ലീഗെയിൽ വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ്. വലൻസിയയോട് 2-2 ന്റെ സമനില നേടാൻ മാത്രമാണ് അവർക്ക് സാധിച്ചത്. ലിവർപൂളിന് എതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് മുൻപ് സമനില വഴങ്ങിയത് സിമയോണിയുടെ ടീമിന് കനത്ത നിരാശയായി.

2 തവണ ലീഡ് എടുത്ത ശേഷമാണ് അത്ലറ്റി സമനില വഴങ്ങിയത്. 15 ആം മിനുട്ടിൽ യോരന്റെയുടെ ഗോളിൽ അവർ ലീഡ് എടുത്തെങ്കിലും 40 ആം മിനുട്ടിൽ ഗബ്രിയേൽ വലൻസിയയെ ഓപ്പമെത്തിച്ചു. പക്ഷെ ആദ്യ പകുതിക്ക് പിരിയും മുൻപ് തന്നെ പാർട്ടെയുടെ ഗോളിൽ അത്ലറ്റി വീണ്ടും ലീഡ് എടുത്തെങ്കിലും 59 ആം മിനുട്ടിൽ കൊണ്ടോഗ്ബിയ വീണ്ടും സ്കോർ 2-2 എന്ന നിലയിൽ സമനിലയിൽ ആക്കുകയായിരുന്നു. ഈ കളി ജയിച്ചിരുന്നെങ്കിൽ മൂന്നാം സ്ഥാനത്ത് എത്താം എന്ന സാധ്യതയിലാണ് അത്ലറ്റി ഇറങ്ങിയത്. ഇനി ഈ ആഴ്ച്ച സെവിയ്യ, സോസീഡാഡ് എന്നിവർ പോയിന്റ് ടേബിളിൽ അത്ലറ്റിയെ മറികടക്കാൻ ആണ് സാധ്യത.