ജൂണിൽ വീണ്ടും ടെന്നീസ് തിരിച്ചു വരവിനു ഒരുങ്ങി ആന്റി മറെ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് മൂലം നിർത്തി വച്ച പ്രൊഫഷണൽ ടെന്നീസ് മത്സരങ്ങൾ എന്നു തുടങ്ങും എന്ന സംശയം നിലനിൽക്കുമ്പോൾ തന്നെ ചാരിറ്റി മത്സരങ്ങൾ ഒക്കെയായി ടെന്നീസ് പതുക്കെ തിരിച്ചു വരാൻ ഒരുങ്ങുക ആണു. സഹോദരൻ ആയ ജെയ്മി മറെ നടത്തുന്ന എലൈറ്റ് ടെന്നീസ് ടൂർണമെന്റിൽ കൂടി ആവും മറെ കളത്തിലേക്ക് തിരിച്ചു വരിക. കാണികൾക്ക് പ്രവേശനം ഇല്ലാതെ ആവും ടൂർണമെന്റ് നടക്കുക.

ജൂൺ അവസാനം ബ്രിട്ടനിൽ ടൂർണമെന്റ് നടത്തും എന്നു എൽ.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ കഴിഞ്ഞ നവംബറിൽ ഡേവിസ് കപ്പിനു ശേഷം ടെന്നീസിൽ നിന്ന് ഇടവേള എടുത്ത മറെക്ക് സഹോദരന്റെ ടൂർണമെന്റ് ശാരീരിക ക്ഷമത പരീക്ഷിക്കാനുള്ള നല്ല വേദി ആവും. 2017 വിംബിൾഡണിനു ശേഷം നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ മറെ കഴിഞ്ഞ വർഷം ആണ് കളത്തിലേക്ക് തിരിച്ചു വന്നത്. നിലവിൽ ഓഗസ്റ്റ് വരെ എ.ടി.പി, ഡബ്യു.ടി.എ ടൂറുകൾ നിർത്തി വച്ചിരിക്കുക ആണ്.