നാലു മാസം കൊണ്ട് 26 കിലോ കുറഞ്ഞു, കളത്തിലേക്ക് തിരിച്ചുവന്ന കഥ പങ്കുവെച്ച് സാനിയാ മിർസ

- Advertisement -

ടെന്നീസ് ലോകത്തേക്ക് മടങ്ങി വരാൻ ചെയ്ത പ്രയത്നങ്ങൾ വ്യക്തമാക്കി സാനിയ മിർസ. അവസാന ഒരു വർഷമായി ടെന്നീസിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു സാനിയ. തന്റെ മകൾ ജീവിതത്തിൽ വന്നതോടെ താൻ ഒരു പാട് തടി കൂടിയിരുന്നു എന്നും ഇനി കളത്തിലേക്ക് തിരികെ വരാൻ ആവില്ല എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. എന്നാൽ തന്റെ നിശ്ചയദാർഢ്യം തന്നെ കളത്തിലേക്ക് തിരികെയെത്തിച്ചു എന്നു സാനിയ പറഞ്ഞു.

പ്രസവത്തിന്റെ സമയത്ത് താൻ 89 കിലോഗ്രാം ഉണ്ടായിരുന്നു. അവസാന മൂന്ന് മാസത്തെ കഠിന പ്രയത്നത്തിലൂടെ അത് 63 കിലോയിൽ എത്തിക്കാൻ തനിക്ക് ആയി എന്നും സാനിയ പറഞ്ഞു. സ്വപ്നങ്ങൾ പിന്തുടർന്നാൽ അവിടെ എത്തുക തന്നെ ചെയ്യും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾ വിചാരിച്ചാൽ കാര്യങ്ങൾ ഒക്കെ നടക്കും എന്നും സാനിയ പറഞ്ഞു. കഴിഞ്ഞ മാസം ടെന്നീസ് ലോകത്തേക്ക് തിരികെ വന്ന സാനിയ ഹൊബാർട്ടിൽ ഡബിൾസ് കിരീടം നേടിയിരുന്നു.

Advertisement