ലിവർപൂളിന് കരുത്ത് കൂടും, മാനേയും മിൽനറും തിരിച്ചെത്തുന്നു

- Advertisement -

പ്രീമിയർ ലീഗ് കിരീടവും മറ്റു കിരീടങ്ങളും ലക്ഷ്യമിടുന്ന ലിവർപൂളിന് ഇനി കൂടുതൽ കരുത്ത്. പരിക്കേറ്റ് പുറത്തായിരുന്ന മാനെ, മിൽനർ എന്നിവർ പരിക്ക് മാറി തിരികെ എത്തുന്നു എന്നത് ക്ളോപ്പിന് വലിയ ആശ്വാസമാകും. വിന്റർ ബ്രെക് കഴിഞ്ഞ് ഇരുവരും ടീമിൽ തിരികെ എത്തും എന്ന് ഉറപ്പായി. ഇരുവരും പരിശീലനത്തിൽ തിരികെ എത്തിയിട്ടുണ്ട്.

മാനെ, മിൽനർ എന്നിവർക്ക് രണ്ട് പേർക്കും ഹാം സ്ട്രിംഗ് ഇഞ്ചുറി ആണ് പരിക്കേറ്റത്. ഈ സീസണിൽ മിന്നും ഫോമിൽ കളിക്കെയാണ് മാനേക്ക് പരിക്ക് പറ്റിയത്. എങ്കിലും താരത്തിന്റെ അഭാവത്തിൽ സലാ ഫോമിലേക്ക് ഉയർന്നത് ലിവർപൂളിന് വലിയ നേട്ടമായി. പരിക്ക് മാറിയെങ്കിലും 15 ആം തിയതി നോർവിച്ചിന് എതിരായ കളിയിൽ ഇരുവരും കളിക്കാൻ സാധ്യത കുറവാണ്. ചാമ്പ്യൻസ് ലീഗ് നോകൗട്ട് മത്സരങ്ങൾ തുടങ്ങാൻ ഇരിക്കെ ഇത്തരമൊരു റിസ്ക് എടുക്കാൻ ക്ളോപ്പ് തയ്യാറായേക്കില്ല.

Advertisement