വിമർശകർക്ക് മറുപടി, കോർട്ടോ ല ലീഗെയിലെ മികച്ച താരം

- Advertisement -

ല ലീഗെയിൽ ജനുവരിയിലെ മികച്ച കളികാരനുള്ള അവാർഡ് റയൽ മാഡ്രിഡ് താരം തിബോ കോർട്ടോ സ്വന്തമാക്കി. ജനുവരിയിൽ റയൽ ഗോളിന് മുൻപിൽ നടത്തിയ മിന്നും പ്രകടനമാണ്‌ ബെൽജിയൻ താരത്തെ അവാർഡിന് അർഹനാകിയത്.

തിബോയുടെ കൂടെ പ്രകടനത്തിന്റെ മികവിൽ നിലവിൽ ല ലീഗെയിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. നിലവിൽ രണ്ടാം സ്ഥാനകാരായ ബാഴ്സയെക്കാൾ 3 പോയിന്റ് മുൻപിൽ ആണ് അവർ. ജനുവരിയിൽ റയൽ കളിച്ച 3 കളികളിൽ മൂന്നിലും അവർ ജയിച്ചപ്പോൾ 2 തവണ ക്ളീൻ ഷീറ്റ് നേടിയാണ് കോർട്ടോ കളം വിട്ടത്. റയലിലെ ആദ്യ സീസണിൽ ഏറെ വിമർശനങ്ങൾ നേരിട്ട കോർട്ടോ പക്ഷെ ഈ സീസണിൽ അതിന് മറുപടി നൽകുന്ന പ്രകടനമാണ്‌ നടത്തി വരുന്നത്.

Advertisement