RCB-യുടെ പുരുഷ ടീമും ഈ സീസണിൽ കപ്പ് നേടണം എന്ന് മൈക്കിൾ വോൺ

കിരീടത്തിനായുള്ള RCB-യുടെ കാത്തിരിപ്പിന് ഇന്നലെ അവസാനമായിരുന്നു. ഇന്നലെ WPL ഫൈനലിൽ ഡെൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് കൊണ്ട് RCB-യുടെ വനിതാ ടീം അവരുടെ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കി. ഈ വിജയത്തിൽ ആർ സി ബിയെ അഭിനന്ദിച്ച മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കിൾ വോൺ ആർ സി ബിയുടെ പുരുഷ ടീമും കിരീടത്തിലേക്ക് എത്തുന്ന വർഷമായി ഇത് മാറും എന്ന് ആശംസിച്ചു.

ഈ വർഷമാകാം ആർ സി ബി കിരീടത്തിലേക്ക് എത്തുന്ന വർഷം എന്ന് അദ്ദേഹം പറഞ്ഞു. ആർ സി ബി ഈ കിരീടം അർഹിക്കുന്നു. ഇനി പുരുഷ ടീമും കിരീടം നേടിക്കൊണ്ട് ഡബിൾ നേടാൻ കഴിയുമോ. ആർക്കറിയാം ഇതാകും ആ വർഷം. മൈക്കിൾ വോൺ ട്വീറ്റ് ചെയ്തു.

അവസാന 16 സീസണുകൾ ഐ പി എല്ലിൽ കളിച്ചിട്ടും ഒരു കിരീടത്തിലേക്ക് എത്താൻ ആർ സി ബിക്ക് ആയിരുന്നില്ല. അതുകൊണ്ട് തന്നെ നിരന്തരം വിമർശനങ്ങൾ ക്ലബ് നേരിട്ടിരുന്നു. ഈ പുതിയ കിരീടത്തോടെ ആർ സി ബിയുടെ നിർഭാഗ്യങ്ങൾക്ക് അവസാനമാകും എന്ന് ക്ലബും കരുതുന്നു.

ഡൽഹി ക്യാപിറ്റൽസിനെ 113ന് എറിഞ്ഞിട്ട് RCB, കിരീട സ്വപ്നം അരികിൽ

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മികച്ച ബൗളിംഗിലൂടെ ഡൽഹി ക്യാപിറ്റൽസിനെ 113 റൺസിന് ഒതുക്കി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന് നല്ല തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകൾ നിരന്തരം വീഴുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ 7 ഓവറിൽ 64 റൺസ് എടുക്കാൻ അവർക്ക് ആയിരുന്നു. സ്പിൻ ബോളിംഗ് ആണ് അവർക്ക് തലവേദനയായത്.

ഓപ്പണർ മെഗ് ലാനിംഗ് 23 റൺസും, ഷഫാലി വർമ്മ 44 റൺസും എടുത്താണ് ഇന്ന് പുറത്തായത്. ഇവർക്ക് ശേഷം വേറെ ഒരു ബാറ്ററും തിളങ്ങിയില്ല. മികച്ച ബൗളിംഗുമായി സോഫി മൊലിനെക്സ് ആണ് ഡെൽഹിയുടെ തകർച്ചയ്ക്ക് തുടക്കം കുറിച്ചത്. 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൊലിനെക്സ് 3 വിക്കറ്റുകൾ നേടി. മലയാളി താരം ആശയും മികച്ച ബോളിങ് ഇന്ന് കാഴ്ചവച്ചു. ആശ 3 അവറിൽ 14 റൺസ് മാത്രം രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ശ്രെയങ്ക പട്ടീൽ 4 വിക്കറ്റുകളും ഇന്ന് എടുത്തു.

RCB ഫൈനലിൽ!! വിജയം നൽകിയത് മലയാളി താരം ആശയുടെ കിടിലൻ അവസാന ഓവർ

ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ എലിമിനേറ്ററിൽ ആർ സി ബി മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ഫൈനലിൽ. ഗംഭീരമായ ഡെത്ത് ബൗളിംഗിലൂടെ 5 റൺസിന്റെ വിജയമാണ് ആർ സി ബി ഇന്ന് നേടിയത്. അവസാന ഓവറിൽ 12 റൺസ് വേണ്ടപ്പോൾ പന്തെറിഞ്ഞ മലയാളി താരം ആശ 6 റൺസ് മാത്രമാണ് വിട്ടു കൊടുത്തത്. ഇനി ഫൈനലിൽ ആർ സി ബി ഡെൽഹി ക്യാപിറ്റൽസിനെ നേരിടും.

ഇന്ന് ആർ സി ബി ഉയർത്തിയ 136 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് നല്ല രീതിയിലാണ് തുടക്കത്തിൽ ചെയ്സ് കൊണ്ടു പോയത്. 19 റൺസ് എടുത്ത യാസ്തിക ബാട്ടിയ, 15 റൺസ് എടുത്ത ഹെയ്ലി മാത്യൂസ്, 23 റൺസ് എടുത്ത നാറ്റ് സ്കാവിയർ എന്നിവർ പുറത്ത് പോയത് ആർ സി ബിയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഹർമൻ പ്രീത് കോറും അമിലിയ കെറും കൂടെ മുംബൈയെ വിജയത്തിലേക്ക് അടുപ്പിക്കവെ 33 റൺസ് എടുത്ത ഹർമൻ പ്രീത് പുറത്തായി.

ഈ സമയത്ത് മുംബൈ ഇന്ത്യൻസിന് ജയിക്കാൻ 2 ഓവറിൽ 16 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. 19ആം ഓവർ എറിഞ്ഞ സോഫി മൊലിനക്സ് സജനയെ പുറത്താക്കി. വെറും 4 റൺസ് മാത്രമാണ് മൊലിനക്സ് വിട്ടു നൽകിയത്. അവസാന ഓവറിൽ ജയിക്കാൻ 12 റൺസ്.

മലയാളി താരം ആശ ആണ് അവസാന ഓവർ എറിഞ്ഞത്. ആദ്യ 4 പന്തിൽ ആകെ മുംബൈ നേടിയത് 4 റൺസ്. പൂജയുടെ വിക്കറ്റും മുംബൈക്ക് നഷ്ടമായി. അടുത്ത പന്തിൽ അമൻജോത് സിംഗിൾ എടുത്തു. അവസാന പന്തിൽ അമീലിയ കെർ സ്ട്രൈക്ക്. ജയിക്കാൻ 7 റൺസ്. സമനിലക്ക് 6 റൺസ്. ആശ എറിഞ്ഞ അവസാന പന്തിൽ ആകെ വന്നത് 1 റൺ. RCB-ക്ക് അഞ്ച് റൺസ് വിജയം.

ഇന്ന് ആദ്യം വാറ്റു ചെയ്ത ആർ സി ബി 20 ഓവറിൽ 135 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ ആണ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. തുടക്കത്തിൽ ബാറ്റിംഗിൽ പതറിയതാണ് ആർ സി ബിക്ക് തിരിച്ചടിയായത്.

മുംബൈ ഇന്ത്യൻസ് മികച്ച രീതിയിൽ ബോൾ ചെയ്ത് സ്മൃതി മന്ദാന സോഫി ഡിവൈൻ റിച്ചാർഡ് തുടങ്ങിയവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്താക്കി. സ്മൃതി മന്ദാന ഏഴു പന്തിൽ നിന്ന് വെറും 10 റൺസ് മാത്രമാണ് എടുത്തത്. റിച്ചാ 14 റൺസും സോഫി ഡിവൈൻ പത്ത് റൺസും എടുത്തു.

കഴിഞ്ഞ കളിയിലെ താരം എലീസ പെറിയാണ് ഇന്നും ആർ സി ബി ക്കായി തിളങ്ങിയത്‌. ഒറ്റക്ക് നിന്ന് പോരാടിയ പെറി 50 പന്തിൽ നിന്ന് 66 റൺസ് എടുത്തു. എലിസ പെറിയുടെ പോരാട്ടമാണ് ആർസിക്ക് പൊരുതാൻ ആകുന്ന ഒരു സ്കോർ നൽകിയത്.

നിർണായക മത്സരത്തിൽ യു പി വാരിയേഴ്സിന് ജയിക്കാൻ

ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് യു പി വാരിയേഴ്സിനു മുന്നിൽ 153 എന്ന വിജയലക്ഷ്യം വെച്ചു. ക്യാപ്റ്റൻ ബെത്ത് മൂണിയുടെ ഇന്നിങ്സ് ആണ് ഗുജറാത്തിന് കരുത്തായത്. ബെത്ത് മൂണി 52 പന്തിൽ നിന്ന് 74 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 1 സിക്സും 10 ഫോറും അടങ്ങുന്നത് ആയിരുന്നു ബെത്ത് മൂണിയുടെ ഇന്നിംഗ്സ്.

ഓപ്പണർ വോൾഡ്വാർഡ്റ്റ് 30 പന്തിൽ 43 റൺസ് എടുത്ത് പുറത്താകാതെ നിന്നു. ഒരു സിക്സും 8 ഫോറും വോൾകാർഡ്റ്റ് അടിച്ചു. യു പി വാരിയേഴ്സിനായി സോഫി എക്ലസ്റ്റോൺ 3 വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ്മ 2 വിക്കറ്റും വീഴ്ത്തി. ഇന്ന് യു പി വാരിയേഴ്സിന് വിജയം നിർബന്ധമാണ്.

അവസാന പന്തിൽ റണ്ണൗട്ട്!! 1 റണ്ണിന്റെ തോൽവി വഴങ്ങി ആർ സി ബി

ആർ സി ബിക്ക് വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിൽ നാടകീയമായ തോൽവി. ഇന്ന് ഡെൽഹി ക്യാപിറ്റൽസിന് എതിരെ അവസാന ഒരു പന്തിൽ രണ്ട് റൺസ് വേണ്ടിയിരിക്കെ റണ്ണൗട്ട് ആയതിനാൽ ആർ സി ബി ഒരു റണ്ണിന്റെ പരാജയം ഏറ്റുവാങ്ങി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഡെൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് ആണ് എടുത്തത്. അവർക്ക് ആയി ജമീമ റോഡ്രിഗസ് 36 പന്തിൽ 58 റൺസ് അടിച്ച് ടോപ് സ്കോറർ ആയി. 32 പന്തിൽ 48 റൺസ് എടുത്ത് അലിസ കാപ്സിയും തിളങ്ങി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ആർ സി ബിക്ക് സ്മൃതിയെ തുടക്കത്തിൽ തന്നെ നഷ്ടമായി. സ്മൃതി ആകെ 5 റൺ ആണ് എടുത്തത്‌ 49 റൺസ് അടിച്ച എലിസ പെരി ആണ് ആർ സി ബിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്.

അവസാനം റിച്ച ഘോഷും സൊഫി ഡിവൈനും ചേർന്നതോടെ റൺ വേഗത്തിൽ ഒഴുകാൻ തുടങ്ങി. സോഫി ഡിവൈൻ 16 പന്തിൽ 26 റൺസ് എടുത്ത് പുറത്തായി. റിച്ച അവസാനം വരെ പൊരുതി. 29 പന്തിൽ 51 റൺസ് എടുത്ത റിച്ച അവസാന റണ്ണുനായി ഓടുമ്പോൾ റണ്ണൗട്ടായതാണ് ആർ സി ബി തോൽക്കാൻ കാരണമായത്. ഈ വിജയത്തോടെ ഡെൽഹി ക്യാപിറ്റൽസ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പിച്ചു.

ഹർമൻപ്രീതിന്റെ അവിസ്മരണീയ ഇന്നിംഗ്സ്, മുംബൈ ഇന്ത്യൻസിന് ഒരു പന്ത് ശേഷിക്കെ വിജയം

ഹർമൻ പ്രീത് കോറിന്‍റെ അവിസ്മരണീയമായ പ്രകടനത്തിന്റെ പിൻബലത്തിൽ മുംബൈ ഇന്ത്യൻസിന് വനിതാ പ്രീമിയർ ലീഗിൽ നിർണായക വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിന് എതിരെ 191 എന്ന വിജയലക്ഷം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് ഒരു പന്ത് ശേഷിക്കുകയാണ് വിജയിച്ചത്.

95 റൺസുമായി പുറത്താക്കാതെ നിന്ന് ഹർമൻ പ്രീത് കോർ ആണ് വിജയം മുംബൈ ഇന്ത്യൻസിന് നേടിക്കൊടുത്തത്. 48 പന്തിൽ ഹർമൻ 95 റൺസുമായി ഹർമൻപ്രീത് പുറത്താകാതെ നിന്നു. അവസാന ഓവറിൽ 13 റൺസ് വേണമായിരുന്നു മുംബൈ ഇന്ത്യൻസിന് വിജയിക്കാൻ. എന്നിട്ടും വിജയിക്കാൻ അവർക്ക് ആയി.

അഞ്ച് സിക്സും പത്ത് ഫോറും ഹർമൻ പ്രീത് അടിച്ചു. 36 പന്തിൽ 49 റൺസെടുത്ത് യാസ്തിക ബാട്ടിയയും മുംബൈ ഇന്ത്യൻസിനായി നല്ല പ്രകടനം കാഴ്ചവച്ചു. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സിനു വേണ്ടി 40 പന്തിൽ 74 റൺസ് അടിച്ച ഹേമലതയും, 35 മുതൽ 66 റൺസ് അടിച്ച ബെത്ത് മൂണിയുമാണ് തിളങ്ങിയത്. ഇരുവരുടെയും ഇന്നിംഗ്സുകളുടെ ബലത്തിൽ മികച്ച സ്കോർ തന്നെ ഗുജറാത്ത് ഉയർത്തി. പക്ഷെ അവരുടെ ബൗളിംഗ് അവരെ നിരാശപ്പെടുത്തി

തകർത്തു കളിച്ച് ഗുജറാത്ത് ഓപ്പണർമാർ, ആർ സി ബിക്ക് ജയിക്കാൻ 200 റൺസ്

ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ 199 എന്ന മികച്ച സ്കോർ ഉയർത്തി. ആർസിബി ബോളർമാർക്ക് ഒരുവിധത്തിലും ഇന്ന് ഗുജറാത്തിന്റെ ഓപ്പണർമാരെ തടയാനായില്ല. ഗുജറാത്തിന്റെ ഓപ്പണർമാരായ ബെത് മൂണിയും വോൾവാർഡ്റ്റും മികച്ച ബാറ്റിംഗ് ആണ് ഇന്ന് കാഴ്ചവച്ചത്.

ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 13 ഓവറിൽ 140 റൺസ് എടുത്തു. 45 പന്തിൽ നിന്ന് 76 റൺസ് എടുക്കാൻ വോൾവോർഡ്റ്റിനായി. താരം അവസാനം റൺഔട്ട് ആവുകയായിരുന്നു. 13 ബൗണ്ടറുകൾ താരം അടിച്ചു‌.

ബെത് മൂണി 85 റൺസുമായി പുറത്താകാതെ നിന്നു. 51 പന്തിൽ നിന്നായിരുന്നു 85 റൺസ് എടുത്തത്. 12 ഫോറും ഒരു സിക്സും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.

റൺ കണ്ടെത്താൻ പ്രയാസപ്പെട്ട് ഗുജറാത്ത് ജയന്റ്സ്, ആർ സി ബിക്ക് ജയിക്കാൻ 108 റൺസ്

വനിതാ പ്രീമിയർ ലീഗിൽ ആർ സി ബിയെ നേരിടുന്ന ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ ആകെ എടുത്തത് 107 റൺസ് മാത്രം. ഇന്ന് 20 ഓവറും ബാറ്റു ചെയ്ത ഗുജറാത്ത് റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടു. 25 പന്തിൽ നിന്ന് 31 റൺസ് എടുത്ത ഹേമലത ആണ് ഗുജറാത്തിന്റെ ടോപ് സ്കോറർ ആയത്. ഹർലീൻ ദിയോൾ 22 റൺസും എടുത്തു വേറെ ആരും തിളങ്ങിയില്ല.

ആർ സി ബിക്ക് ആയി സോഫി മൊലിനക്സ് 3 വിക്കറ്റ് വീഴ്ത്തി. രേണുക സിംഗ് 2 വിക്കറ്റും വീഴ്ത്തി. മലയാളി താരം ശോഭന ആശ മൂന്ന് ഓവർ എറിഞ്ഞ് 13 റൺസ് മാത്രം വിട്ടുകൊടുത്തു. കഴിഞ്ഞ മത്സരത്തിൽ ആശ 5 വിക്കറ്റ് എടുത്തിരുന്നു.

ക്രിക്കറ്റ് ആണ് തന്റെ ജീവിതം മാറ്റിയത് എന്ന് സജന

ഇന്നലെ വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യസിന്റെ വിജയത്തിലേക്ക് എത്തിച്ച മലയാളി താരം സജന സജീവൻ തന്റെ ജീവിതം ക്രിക്കറ്റ് ആണ് മാറ്റി മറിച്ചത് എന്ന് പറഞ്ഞു. ഇന്നലെ അവസാന പന്തിൽ സിക്സ് അടിച്ച്ക്കൊണ്ട് മുംബൈയെ വിജയിപ്പിക്കാൻ വയനാട് സ്വദേശിക്ക് ആയിരുന്നു.

ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ പണമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ച കാലത്ത് ക്രിക്കറ്റ് ആണ് തന്റെ ജീവിതമാർഗമായി മാറിയത് എന്ന് സജന പറഞ്ഞു. സ്വന്തം ജില്ലയ്ക്ക് വേണ്ടി കളിക്കാൻ തുടങ്ങിയതിന് ശേഷമാണ് തനിക്കും കുടുംബത്തിനും വേണ്ടി പണം സമ്പാദിക്കാൻ തുടങ്ങിയത്.

“എൻ്റെ കുടുംബ പശ്ചാത്തലം വളരെ താഴ്ന്നതായിരുന്നു. തുടക്കത്തിൽ യാത്ര ചെയ്യാൻ പണമില്ലായിരുന്നു. എൻ്റെ ജില്ലയ്ക്കായി കളിക്കാൻ എന്നെ തിരഞ്ഞെടുത്തപ്പോൾ, ഞാൻ പണം സമ്പാദിക്കാൻ തുടങ്ങി, പ്രതിദിനം 150 രൂപ. അതെനിക്ക് വലിയ പണമായിരുന്നു. പിന്നീട്, അത് 150, 300, 900 എന്നിങ്ങനെ പോയി. എൻ്റെ മാതാപിതാക്കളെ ഓർത്ത് സന്തോഷിക്കുന്നു.” ഡബ്ല്യുപിഎൽ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ സജന പറഞ്ഞു.

“ഇന്നലെ ഇറങ്ങുമ്പോൾ ഞാൻ കുറച്ച് സമ്മർദ്ദത്തിലായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ നന്നായി കളിച്ചാൽ അത് ജീവിതത്തെ മാറ്റിമറിക്കുമെന്ന് എനിക്കറിയാമായിരുന്നു. അവസാന പന്തിൽ 5 റൺസ് വേണ്ടിയിരുന്നതിനാൽ ഞാൻ അതിനായി തന്നെ ശ്രമിച്ചു”അവർ പറഞ്ഞു.

WPL-ൽ വീണ്ടും മലയാളി മാജിക്ക്, 5 വിക്കറ്റ് എടുത്ത് ആശ ശോഭന ആർ സി ബിയെ ജയിപ്പിച്ചു

വനിതാ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം ദിവസം മലയാളി മാജിക്ക്. ഇന്നലെ സജന ആണെങ്കിൽ ഇന്ന് ആശ ശോഭന താരമായത്. ഇന്നലെ സജന അവസാന പന്തിൽ സിക്സ് അടിച്ച് മുംബൈ ഇന്ത്യൻസിനെ ജയിപ്പിച്ചിരുന്നു. ഇന്ന് ആശ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ആർ സി ബിയെ ജയത്തിലേക്ക് നയിച്ചു. ഇന്ന് ആദ്യം ബാറ്റു ചെയ്ത ആർ സി ബി 157 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യു പി വാരിയേഴ്സിന് 155 റൺസേ എടുക്കാൻ ആയുള്ളൂ. രണ്ട് റൺസിന്റെ ജയം ആർ സി ബി സ്വന്തമാക്കി.

നാല് ഓവർ എറിഞ്ഞ തിരുവനന്തപുരം സ്വദേശി ശോഭന 22 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. തഹ്ലിയ മഗ്രാത്ത്, ഗ്രേസ് ഹാരിസ്, കിരൺ നവ്ഗിരെ, ശ്വേത സെഹ്രവത്, വൃന്ദ ദിനേഷ് എന്നിവരാണ് ആശയ്ക്ക് മുന്നിൽ വീണത്. WPL-ൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമായും ആശ മാറി. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് ആശ.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ആർ സി ബി 62 റൺസ് എടുത്ത റിച്ച ഘോഷിന്റെയും 53 റൺസ് എടുത്ത മേഘനയുടെയും മികവികായിരുന്നു 157/6 എന്ന സ്കോർ ഉയർത്തിയത്.

അവസാന പന്തിൽ സിക്സ് അടിച്ച് മലയാളി താരം സജന!! മുംബൈ ഇന്ത്യൻസിന് ആവേശ വിജയം

വനിതാ പ്രീമിയർ ലീഗ് സീസണിലെ രണ്ടാം മത്സരത്തിൽ താരമായി മലയാളി താരം സജന. ഡെൽഹി ക്യാപിറ്റൽസിന് എതിരെ മുംബൈ ഇന്ത്യൻസിന് ത്രസിപ്പിക്കുന്ന വിജയമാണ് നേടിയത്. അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരുന്നപ്പോൾ സിക്സ് അടിച്ചു കൊണ്ട് മലയാളി താരം സജന സജീവൻ ആണ് മുംബൈ ഇന്ത്യൻസിനെ വിജയിപ്പിച്ചത്.

താൻ നേരിട്ട വനിതാ പ്രീമിയർ ലീഗിലെ ആദ്യ പന്ത് തന്നെ സജന സിക്സിലേക്ക് എത്തിക്കുകയായിരുന്നു. വയനാട് സ്വദേശിയാണ് സജന. ഇന്ന് ഡെൽഹി ക്യാപിറ്റൽസ് ഉയർത്തിയ 172 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിനായി യാസ്തിക ബാട്ടിയയും ഹർമൻപ്രീതും അർധ സെഞ്ച്വറി നേടി.

യാസ്തിക 45 പന്തിൽ നിന്ന് 57 റൺസും ഹർമൻപ്രീത് 34 പന്തിൽ 55 റൺസും എടുത്തു. അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 12 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ആദ്യ അഞ്ചു പന്തിൽ നിന്ന് 7 റൺസ് എടുക്കാനെ മുംബൈക്ക് ആയുള്ളൂ. അലിസ് കാപ്സി എറിഞ്ഞ അവസാന പന്ത് നേരിടാൻ എത്തിയ സജന താൻ നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് പറത്തി വിജയം ഉറപ്പിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഡെൽഹി ക്യാപിറ്റൽസിന് മികച്ച സ്കോർ. മുംബൈ ഇന്ത്യൻസിന് എതിരെ 20 ഓവറിൽ 171-5 എന്ന് സ്കോർ നേടാൻ ഡെൽഹി ക്യാപിറ്റൽസിനായി. അലിസ് കാപ്സിയുടെ മികച്ച ഇന്നിംഗ്സ് ആണ് ഡെൽഹിക്ക് കരുത്തായത്‌. 53 പന്തിൽ നിന്ന് 75 എടുക്കാൻ കാപ്സിക്ക് ആയി. 3 സിക്സും 9 ഫോറും അവർ നേടി.

24 പന്തിൽ 42 റൺസ് എടുത്ത ജമീമയും ഡെൽഹിക്ക് ആയി തിളങ്ങി. ജമീമ 2 സിക്സും 5 ഫോറും അടിച്ചു. തുടക്കത്തിൽ 25 പന്തിൽ നിന്ന് 31 റൺസ് എടുത്ത മെഗ് ലാന്നിംഗും നല്ല പ്രകടനം കാഴ്ച വെച്ചു. 1 റൺ എടുത്ത ഷഫാലി ഇന്ന് നിരാശപ്പെടുത്തി.

WPL; അലിസ് കാപ്സിയുടെ വെടിക്കെട്ട്, ഡെൽഹി ക്യാപിറ്റൽസിന് മികച്ച സ്കോർ

വനിതാ പ്രീമിയർ ലീഗിലെ (WPL) ആദ്യ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഡെൽഹി ക്യാപിറ്റൽസിന് മികച്ച സ്കോർ. മുംബൈ ഇന്ത്യൻസിന് എതിരെ 20 ഓവറിൽ 171-5 എന്ന് സ്കോർ നേടാൻ ഡെൽഹി ക്യാപിറ്റൽസിനായി. അലിസ് കാപ്സിയുടെ മികച്ച ഇന്നിംഗ്സ് ആണ് ഡെൽഹിക്ക് കരുത്തായത്‌. 53 പന്തിൽ നിന്ന് 75 എടുക്കാൻ കാപ്സിക്ക് ആയി. 3 സിക്സും 9 ഫോറും അവർ നേടി.

24 പന്തിൽ 42 റൺസ് എടുത്ത ജമീമയും ഡെൽഹിക്ക് ആയി തിളങ്ങി. ജമീമ 2 സിക്സും 5 ഫോറും അടിച്ചു. തുടക്കത്തിൽ 25 പന്തിൽ നിന്ന് 31 റൺസ് എടുത്ത മെഗ് ലാന്നിംഗും നല്ല പ്രകടനം കാഴ്ച വെച്ചു. 1 റൺ എടുത്ത ഷഫാലി ഇന്ന് നിരാശപ്പെടുത്തി.

Exit mobile version