വനിതാ പ്രീമിയർ ലീഗ്, രണ്ടാം സീസണ് ഇന്ന് തുടക്കം

വനിതാ പ്രീമിയർ ലീഗിൻ്റെ (WPL) രണ്ടാം സീസൺ ഇന്ന് തുടങ്ങും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡൽഹി ക്യാപിറ്റൽസ് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും.

വലിയ ഒരു ഉദ്ഘാടന ചടങ്ങ് മത്സരത്തിന് മുന്നോടിയായി നടക്കും എന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖ് ഖാൻ അടക്കം വിവിധ ബോളിവുഡ് താരങ്ങൾ ഉദ്ഘാടന ചടങ്ങിന് നിറം പകരും. 5 ടീമുകൾ ആണ് ഇത്തവണയും WPL-ന് ഉള്ളത്. മുംബൈ ഇന്ത്യൻസ്, ഡെൽഹി ക്യാപിറ്റൽസ്, ആർ സി ബി, യു പി വാരിയേഴ്സ്, ഗുജറാത്ത് ജയന്റ്സ് എന്നിവർ കിരീടത്തിനായി പോരാടും.

ഇന്ത്യൻ സമയം 7:30 PM-ന് ആരംഭിക്കുന്ന മത്സരം ജിയീ സിനിമാസിലും സ്പോർട്സ് 18ലും ലഭ്യമാകും.

ഗുജറാത്ത് ജയൻ്റ്സിന് കനത്ത തിരിച്ചടി‌, കാഷ്വീ ഗൗതം WPL കളിക്കില്ല

വനിതാ പ്രീമിയർ ലീഗിൻ്റെ (ഡബ്ല്യുപിഎൽ) രണ്ടാം സീസണ് ദിവസങ്ങൾക്ക് മുമ്പ് ഗുജറാത്ത് ജയൻ്റ്സിന് കനത്ത തിരിച്ചടി‌. അവരുടെ ഏറ്റവും വിലയേറിയ സൈനിംഗ് ആയ കാഷ്വീ ഗൗതം പരിക്ക് മൂലം പുറത്തായി. രണ്ട് കോടി രൂപയ്ക്കാണ് ഗൗതമിനെ ലേലത്തിൽ അവർ വാങ്ങിയിരുന്നത്. ഈ സീസണിൽ കാഷ്വീ ഗൗതമിന് കളിക്കാൻ ആകില്ല.

ഗൗതമിന് പകരക്കാരനായി മുംബൈ ഓൾറൗണ്ടർ സയാലി സത്ഗരെയെ ഗുജറാത്ത് ടീമിൽ ഉൾപ്പെടുത്തി. അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്കാണ് അവളെ സൈൻ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 25 ന് എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ ആണ് ഗുജറാത്ത് ജയൻ്റ്‌സിൻ്റെ ആദ്യ മത്സരം.

ഹെതർ നൈറ്റ് പിന്മാറി, പകരം താരത്തെ തിരഞ്ഞെടുത്ത് ആർ സി ബി

വനിതാ പ്രീമിയർ ലീഗ് (WPL) ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സീസൺ ആരംഭിക്കും മുമ്പ് തിരിച്ചടി. ഫെബ്രുവരി 23 ന് ആരംഭിക്കുന്ന ലീഗിൻ്റെ രണ്ടാം സീസണിൽ നിന്ന് അവരുടെ ഇംഗ്ലണ്ട് താരം ഹെതർ നൈറ്റ് പിന്മാറി. ന്യൂസിലാൻ്റിലെ ഇംഗ്ലണ്ടിന്റെ T20I പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യത ഉള്ളതിനാൽ ആണ് ഇപ്പോൾ ഹെതറ്റ് പിന്മാറുന്നത്. WPLന്റെ ഭാഗമാകുന്നവരെ ആദ്യ മൂന്ന് ടി20 മത്സരങ്ങൾക്ക് പരിഗണിക്കെണ്ട എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം.

ഇംഗ്ലണ്ട് ടീമിൻ്റെ ക്യാപ്റ്റൻ ഹെതർ നൈറ്റ് ആണ്. WPL ൻ്റെ ഫൈനൽ മാർച്ച് 17 ന് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ന്യൂസിലൻഡിനെതിരായ ഇംഗ്ലണ്ട് ടീമിൻ്റെ ആദ്യ ടി20 മാർച്ച് 19നും നടക്കും. ആകെ രണ്ട് ദിവസത്തെ ഇടവേള മാത്രമെ രണ്ടും തമ്മിൽ ഉള്ളൂ.

നൈറ്റിന് പകരക്കാരനായി ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ നദീൻ ഡി ക്ലെർക്കിനെ ആർസിബി തിരഞ്ഞെടുത്തു.

വനിതാ പ്രീമിയർ ലീഗ് (WPL) ഫിക്സ്ചർ എത്തി

ബിസിസിഐ WPL 2024-ന്റെ വരാനിരിക്കുന്ന സീസണിന്റെ മുഴുവൻ ഷെഡ്യൂളും പ്രഖ്യാപിച്ചു, ടൂർണമെന്റിന്റെ രണ്ടാം സീസൺ ബെംഗളൂരുവിലും ഡൽഹിയിലും ആണ് നടക്കുക. ടൂർണമെന്റ് ഫെബ്രുവരി 23 മുതൽ മാർച്ച് 17, 2024 വരെ നീണ്ടുനിൽക്കും. അഞ്ച് ടീമുകൾ ലീഗിന്റെ ഭാഗമാകും.

ഈ സീസണിൽ സിംഗിൾസ് ഹെഡ്ഡറുകൾ മാത്രമേ ഉണ്ടാകൂ എന്ന് ബിസിസിഐ അറിയിച്ചു, എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം 7:30 PM ന് ആരംഭിക്കും. ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം ആദ്യ 11 മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കും. ശേഷിക്കുന്ന ഒമ്പത് ലീഗ് മത്സരങ്ങളും നോക്കൗട്ട് മത്സരങ്ങളും മുംബൈയിൽ നടക്കും.

ഫെബ്രുവരി 23 ന് നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ യുപി വാരിയേഴ്സിനെ നേരിടും.

മുഴുവൻ ഫിക്സ്ചറുകൾ;

WPL ഓക്ഷൻ; വൃന്ദ ദിനേഷിനെ 1.3 കോടിക്ക് യു പി വാരിയേഴ്സ് സ്വന്തമാക്കി

വനിതാ ഐ പി എൽ ഓക്ഷനിൽ കർണാടക യുവതാരം വൃന്ദ ദിനേഷിനെ യു പി വാരിയേഴ്സ് സ്വന്തമാക്കി. അൺകാപ്ഡ് പ്ലയർ ആയ വൃന്ദയെ സ്വന്തമാക്കാനായി 1.30 കോടിയാണ് യു പി വാരിയേഴ്സ് സ്വന്തമാക്കിയത്. വലം കയ്യ ബാറ്ററായ വൃന്ദ അടുത്തിടെ ഇന്ത്യയുടെ എ ടീമിനായി കളിച്ചിരുന്നു. അറ്റാക്ക് ചെയ്ത് ബാറ്റു ചെയ്യുന്ന വൃന്ദയ്ക്ക് ആയി വലിയ ബിഡുകൾ ഉണ്ടാകും എന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു.

10 ലക്ഷമായിരുന്നു വൃന്ദയുടെ അടിസ്ഥാന വില. ഗുജറാത്തും യു പിയും ആയിരുന്നു വൃന്ദക്കായി പോരാടിയത്‌. അവസാനം വൃന്ദയെ യു പി സ്വന്തമാക്കി.

ഫീബി ലിച്ച്ഫീൽഡിനെ ഒരു കോടിക്ക് സ്വന്തമാക്കി ഗുജറാത്ത് ജയന്റ്സ് ‌

ഓസ്ട്രേലിയൻ യുവതാരം ഫീബി ലിച്ച്ഫീൽഡ് വരുന്ന വനിതാ ഐ പി എലിൽ ഗുജറാത്ത് ജയന്റ്സിനായി കളിക്കും. ഒരു കോടി എന്ന വലിയ തുകയ്ക്ക് ആണ് ഇന്ന് ഓക്ഷന ഫീബിയെ ഗുജറാത്ത് സ്വന്തമാക്കിയത്. യു പി വാരിയേഴ്സിനെ മറികടന്നാണ് ഫീബിയെ ഗുജറാത്ത് സൈൻ ചെയ്തത്.

20കാരിയായ ഓസ്‌ട്രേലിയൻ ബാറ്റർ വലംകൈയ്യൻ ലെഗ് ബ്രേക്ക് ബൗളറായും തിളങ്ങാറുണ്ട്‌. വിമൻസ് നാഷണൽ ക്രിക്കറ്റ് ലീഗിൽ (WNCL) ന്യൂ സൗത്ത് വെയിൽസ് ബ്രേക്കേഴ്സിനും വനിതാ ബിഗ് ബാഷ് ലീഗിൽ (WBBL) സിഡ്നി തണ്ടറിനും വേണ്ടി അവൾ കളിക്കുന്നു. 2019 ഒക്ടോബർ 18-ന് 16 വയസ്സുള്ള അവൾ WBBL അരങ്ങേറ്റം നടത്തി. WBBL-ൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയായി റെക്കോർഡ് കുറിച്ചിട്ടുണ്ട്.

വനിത പ്രീമിയര്‍ ലീഗിന് പ്രത്യേക ജാലകം തേടി ബിസിസിഐ

ഐപിഎലിനും ഏറെ മുമ്പ് ദീപാവലിയുടെ സമയത്ത് വനിത പ്രീമിയര്‍ ലീഗ് നടത്തുവാനുള്ള ആലോചനയുമായി ബിസിസിഐ. ഐപിഎലിന് ഏതാനും ആഴ്ച മുമ്പാണ് ഇത്തവണത്തെ വനിത പ്രീമിയര്‍ ലീഗ് നടത്തിയത്.

വനിത പ്രീമിയര്‍ ലീഗ് കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞാണ് ഐപിഎൽ ആരംഭിച്ചത്. വനിത പ്രീമിയര്‍ ലീഗ് ഹോം എവേ ഫോര്‍മാറ്റിൽ നടത്തുവാനാണ് ബിസിസിഐയുടെ ആലോചന. അതിന് ടൂര്‍ണ്ണമെന്റിനായി പ്രത്യേക ജാലകം ആവശ്യമായി വരും.

മുംബൈ ഇന്ത്യൻസ് ഈ കിരീടം അർഹിക്കുന്നു, ഡെൽഹി ക്യാപ്റ്റൻ

2023 വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ട് ഡൽഹി ക്യാപിറ്റൽസിന് കിരീടം നഷ്ടമായിരുന്നു. ഹർമൻപ്രീത് കൗറിന്റെ മുംബൈ ഇന്ത്യൻസിനോട്ഏഴ് വിക്കറ്റിന് ആണ് ഡെൽഹി ക്യാപിറ്റൽസ് പരാജയപ്പെട്ടത്.

ഈ പരാജയം അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡെൽഹി ക്യാപ്റ്റൻ ലാന്നിംഗ് മത്സര ശേഷം പറഞ്ഞു. എങ്കിലും മുംബൈ ഇന്ത്യൻസ് ഈ വിജയത്തിന് അർഹരായിരുന്നു എന്നും ലാന്നിംഗ് പറഞ്ഞു. ഞങ്ങളുടെ ശ്രമങ്ങളെ കുറ്റം പറയാനാവില്ല. ഞങ്ങൾക്ക് കുറച്ചു കൂടെ വലൊയ സ്കോർ നേടാമായിരുന്നു. മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ ലാനിംഗ് പറഞ്ഞു.

“നമ്മൾ പോരാടുന്നത് തുടരുകയാണെങ്കിൽ നമുക്ക് എന്നും സാധ്യതകൾ ഉണ്ട് എന്ന് തന്റെ ഈ റ്റീം ഈ ടൂർണമെന്റിൽ തെളിയിച്ചു. ഈ ടീം വളരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു” ലാനിംഗ് കൂട്ടിച്ചേർത്തു.

മുംബൈ ഇന്ത്യൻസിന് ആദ്യ പരാജയം സമ്മാനിച്ച് യു പി വാരിയേഴ്സ്

2023ലെ വിമൻസ് പ്രീമിയർ ലീഗിൽ ആദ്യമായി മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു. യു പി വാരിയേഴ്സ് ആണ് മുംബൈ ഇന്ത്യൻസിനെ ഇന്ന് തോൽപ്പിച്ചത്. മുംബൈ ഉയർത്തിയ 128ന്റെ വിജയ ലക്ഷ്യം അവർ 3 പന്ത് ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ ചെയ്സ് ചെയ്തു. എകിൽസ്റ്റോൺ ഒരു സിക്സ് അടിച്ചാണ് വിജയ റൺസ് നേടിയത്‌. 39 പന്തിൽ നിൻബ് ഗ്രേസ് ഹാരിസും, 38 റൺസ് എടുത്ത തഹ്ലിയ മഗ്രത്തും ആണ് യു പിയെ വിജയത്തിലേക്ക് എത്താൻ സഹായിച്ചത്‌.

ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് വനിതകൾ 10 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എന്ന സ്‌കോർ മാത്രമാണ് ഉയർത്തിയത്. 30 പന്തിൽ മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 35 റൺസ് നേടിയ ഹെയ്‌ലി മാത്യൂസാണ് മുംബൈ ഇന്ത്യൻസ് വനിതകളുടെ ടോപ് സ്‌കോറർ. ഹർമൻപ്രീത് കൗറും 22 പന്തിൽ മൂന്ന് ബൗണ്ടറികളോടെ 25 റൺസ് നേടി. എന്നിരുന്നാലും, മുംബൈ ഇന്ത്യൻസ് വനിതാ ടീമിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെടുകയും കാര്യമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു.

യുപി വാരിയർസ് ബൗളർമാർ അച്ചടക്കത്തോടെയുള്ള പ്രകടനം പുറത്തെടുക്കുകയും മുംബൈ ഇന്ത്യൻസ് വനിതകളെ മിതമായ സ്കോറിൽ ഒതുക്കുകയും ചെയ്തു. തന്റെ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫി എക്ലെസ്‌റ്റോണാണ് യുപി വാരിയേഴ്‌സിന്റെ ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്. രാജേശ്വരി ഗയക്‌വാദും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദീപ്തി അവസാനം രണ്ട് റണ്ണൗട്ടും സ്വന്തമാക്കി.

മുംബൈ ഇന്ത്യൻസിനെ 127ൽ ഒതുക്കി യു പി വാരിയേഴ്സ്

2023 ലെ വിമൻസ് പ്രീമിയർ ലീഗിൽ യുപി വാരിയേഴ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വനിതകൾ 10 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എന്ന സ്‌കോർ ഉയർത്തി. 30 പന്തിൽ മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 35 റൺസ് നേടിയ ഹെയ്‌ലി മാത്യൂസാണ് മുംബൈ ഇന്ത്യൻസ് വനിതകളുടെ ടോപ് സ്‌കോറർ. ഹർമൻപ്രീത് കൗറും 22 പന്തിൽ മൂന്ന് ബൗണ്ടറികളോടെ 25 റൺസ് നേടി. എന്നിരുന്നാലും, മുംബൈ ഇന്ത്യൻസ് വനിതാ ടീമിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെടുകയും കാര്യമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു.

യുപി വാരിയർസ് ബൗളർമാർ അച്ചടക്കത്തോടെയുള്ള പ്രകടനം പുറത്തെടുക്കുകയും മുംബൈ ഇന്ത്യൻസ് വനിതകളെ മിതമായ സ്കോറിൽ ഒതുക്കുകയും ചെയ്തു. തന്റെ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫി എക്ലെസ്‌റ്റോണാണ് യുപി വാരിയേഴ്‌സിന്റെ ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്. രാജേശ്വരി ഗയക്‌വാദും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദീപ്തി അവസാനം രണ്ട് റണ്ണൗട്ടും സ്വന്തമാക്കി.

ബെത് മൂണിക്ക് പകരക്കാരിയെ ഗുജറാത്ത് ജയന്റ്സ് കണ്ടെത്തി

വനിതാ പ്രീമിയർ ലീഗിലെ (WPL) ഗുജറാത്ത് ജയന്റ്സ്, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ലോറ വോൾവാർഡിനെ സൈൻ ചെയ്തു. പരിക്കേറ്റ ബെത് മൂണിക്ക് പകരക്കാരിയായാണ് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് ദക്ഷിണാഫ്രിക്കൻ താരം എത്തുന്നത്. പിസിബിയുടെ വിമൻസ് ലീഗ് എക്സിബിഷൻ മത്സരങ്ങളിൽ സൂപ്പർ വുമണിനായി കളിക്കുന്ന വോൾവാർഡിനെ WPL-ൽ ചേരാൻ അവരുടെ ടീം വിട്ടയച്ചു കഴിഞ്ഞു.

അവിടെ തന്റെ ഒരേയൊരു മത്സരത്തിൽ 36 പന്തിൽ പുറത്താകാതെ 53 റൺസ് നേടി സൂപ്പർ വുമണിനെ എട്ട് വിക്കറ്റിന് ആമസോണിനെ പരാജയപ്പെടുത്താൻ അവർ സഹായിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന ഡബ്ല്യുപിഎൽ ലേലത്തിൽ ഗുജറാത്ത് ജയന്റ്സ് രണ്ട് കോടി രൂപയ്ക്ക് സൈൻ ചെയ്ത മൂണി, മുംബൈ ഇന്ത്യൻസിനെതിരായ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റ് കളം വിടേണ്ടി വന്നിരുന്നു.

മൂന്നാം മത്സരത്തിലും ആർ സി ബിക്ക് പരാജയം

വനിതാ പ്രീമിയർ ലീഗിൽ ആർ സി ബിക്ക് മൂന്നാം പരാജയം. ഇന്ന് ഗുജറാത്ത് ജയന്റ്സ് 11 റൺസിന്റെ വിജയമാണ് നേടിയത്‌. ഗുജറാത്ത് ഉയർത്തിയ 202 വിജയ റൺസ് പിന്തുടർന്ന ആർ സി ബിക്ക് 190-6 എന്ന സ്കോറിലേ എത്താൻ ആയുള്ളൂ. 66 റൺസ് എടുത്ത സോഫി ഡിവൈനും അവസാനം അടിച്ചു കളിച്ച ഹെതർ നൈറ്റും ആർ സി ബിക്ക് പ്രതീക്ഷ നൽകിയെങ്കിലും വിജയത്തിൽ എത്താൻ അവർക്ക് ആയില്ല. ഗുജറാത്ത് ജയന്റ്സിന്റെ ആദ്യ വിജയമാണിത്.

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് 202 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. യഥാക്രമം 65, 67 റൺസ് നേടി തിളങ്ങിയ ഡംഗ്ലിനും ഹർലീനും ആണ് ഗുജറാത്ത് ജയന്റ്സിനായി ബാറ്റു കൊണ്ട് തിളങ്ങിയത്. ശ്രേയങ്ക പാട്ടീലും നൈറ്റും 2 വിക്കറ്റുകൾ വീഴ്ത്തി ബൗളു കൊണ്ട് ആർ സി ബിക്കായി തിളങ്ങി.

വെറും 28 പന്തിൽ നിന്ന് ആണ് ഡംഗ്ലി 65 റൺസ് എടുത്തത്. 18 പന്തിൽ 50 എടുത്ത ഡഗ്ലി WPLലെ വേഗമേറിയ അർധ സെഞ്ച്വറിക്ക് ഉടമയായി. ഹർലീൻ 45 പന്തിൽ നിന്നാണ് 67 റൺസ് എടുത്തത്.

Exit mobile version