സജന സജീവനെ മുംബൈ ഇന്ത്യൻസ് നിലനിർത്തി; സ്വന്തമാക്കിയത് 75 ലക്ഷം രൂപയ്ക്ക്


വരാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗ് (WPL) 2026 സീസണിൽ സജന സജീവൻ മുംബൈ ഇന്ത്യൻസിനായി കളിക്കും. ഏറ്റവും പുതിയ WPL ലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് വയനാട് സ്വദേശിയായ ഈ ഓഫ് സ്പിന്നറെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. നിർണ്ണായകമായ ലോവർ-ഓർഡർ റൺസുകളും സ്വാധീനമുള്ള ബൗളിംഗ് പ്രകടനങ്ങളും നൽകി മുംബൈ ഇന്ത്യൻസിന് വേണ്ടി പ്രധാന പങ്ക് വഹിക്കുന്ന കളിക്കാരിയാണ് സജീവൻ സജന.

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിലേക്കുള്ള ഈ നീക്കം, വരാനിരിക്കുന്ന സീസണിൽ കിരീടം നിലനിർത്താൻ ലക്ഷ്യമിടുന്ന ടീമിന് സജനയുടെ കഴിവും അനുഭവപരിചയത്തിലും ഉള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്.


WPL 2024-ലാണ് സജീവൻ ആദ്യമായി ശ്രദ്ധേയയാകുന്നത്. അന്ന് 10 ലക്ഷം രൂപയ്ക്ക് ടീമിലെത്തിയ അവർ മുംബൈ ഇന്ത്യൻസിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു. അന്ന് അവസാന പന്തിൽ അടിച്ച് മുംബൈയെ ജയിപ്പിച്ച് ആയിരുന്നു സജന ആദ്യം ശ്രദ്ധ നേടിയത്.

സീനിയര്‍ വിമന്‍സ് ടി20 ട്രോഫി ഇന്ന് ; കേരള ടീമിനെ സജന നയിക്കും

തിരുവനന്തപുരം: സീനിയര്‍ വിമന്‍സ് ടി20 ട്രോഫി ഇന്ന് പഞ്ചാബില്‍ ആരംഭിക്കും. ഒക്ടോബര്‍ 8 മുതല്‍ ഒക്ടോബര്‍ 19 വരെയാണ് കേരളത്തിന്‍റെ മത്സരങ്ങള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശുമായിട്ടാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ഇന്ത്യന്‍ ടീമംഗങ്ങളായ സജനയും സജീവനും ആശ എസും ടീമിലുണ്ട്. സജ്ന തന്നെയാണ് ടീം ക്യാപ്റ്റന്‍.

ടീമംഗങ്ങള്‍ : സജ്ന എസ് ( ക്യാപ്റ്റന്‍), ഷാനി ടി, ആശ എസ്, അക്ഷയ എ, ദൃശ്യ ഐ.വി, വിനയ സുരേന്ദ്രന്‍, കീര്‍ത്തി കെ ജയിംസ്, നജ്ല സിഎംസി, വൈഷണ എം.പി, അലീന സുരേന്ദ്രന്‍, ദര്‍ശന മോഹന്‍, സായൂജ്യ കെ.എസ്, ഇസബെല്‍ മേരി ജോസഫ്, അനന്യ കെ പ്രദീപ്‌. അതിഥി താരങ്ങളായി തെലങ്കാനയില്‍ നിന്നും വി പ്രണവി ചന്ദ്രയും മധ്യപ്രദേശില്‍ നിന്നും സലോണി ഡങ്കോറും ഇക്കുറി ടീമിനൊപ്പമുണ്ട്. മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും വനിത പ്രീമിയർ ലീഗ് മുംബൈ ഇന്ത്യൻസ് ബാറ്റിങ് കോച്ചുമായ ദേവിക പല്‍ശികാറാണ് ടീമിന്റെ മുഖ്യ പരിശീലക. അസിസ്റ്റന്റ് കോച്ച്- ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അനു അശോക്‌.

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു!! 2 മലയാളികൾ ടീമിൽ

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നടക്കാനിരിക്കുന്ന ഐസിസി ടൂർണമെൻ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ആണ് ഇന്ന് പ്രഖ്യാപിച്ചത്. ടൂർണമെൻ്റിൻ്റെ ഒമ്പതാം പതിപ്പ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) ഒക്ടോബർ 3 മുതൽ 20 വരെ ദുബായിലും ഷാർജയിലും ആണ് നടക്കുക.

മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും ടീമിൽ ഉണ്ട്. മുതിർന്ന താരങ്ങളായ ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായും തുടരുന്നു. യാസ്തിക ഭാട്ടിയയ്ക്കും ശ്രേയങ്ക പാട്ടീലിനും നിലവിൽ പരിക്കേറ്റിട്ടുണ്ടെന്നും ടൂർണമെൻ്റിനുള്ള അവരുടെ ലഭ്യത അവരുടെ ഫിറ്റ്നസ് നിലയെ ആശ്രയിച്ചിരിക്കുമെന്നും ബി സി സി ഐയുടെ പത്രകുറിപ്പിൽ പറയുന്നു.ട

ടീം:
Harmanpreet Kaur (C), Smriti Mandhana (VC), Shafali Verma, Deepti Sharma, Jemimah Rodrigues, Richa Ghosh (wk), Yastika Bhatia (wk)*, Pooja Vastrakar, Arundhati Reddy, Renuka Singh Thakur, Dayalan Hemalatha, Asha Sobhana, Radha Yadav, Shreyanka Patil*, Sajana Sajeevan.

Travelling Reserves: Uma Chetry (wk), Tanuja Kanwer, Saima Thakor

Non-Travelling Reserves: Raghvi Bist, Priya Mishra

ബംഗ്ലാദേശിന് എതിരായ ആദ്യ ടി20യിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം

ബംഗ്ലാദേശിനെതരായ ആദ്യ ടിട്വന്റി മത്സരം ഇന്ത്യ വിജയിച്ചു. ഇന്ന് ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിൽ നടന്ന ആദ്യ മത്സരത്തിൽ 44 റൺസിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 145 റൺസ് എടുത്തിരുന്നു. ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് കോർ 30 റൺസും യാഷിക ഭാട്ടിയ 36 റൺസും ഷഫാലി വർമ്മ 33 റൺസും എടുത്തു.


മലയാളി താരം സജന സജീവൻ ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം നടത്തി. സജന 11 പന്തിൽ 11 റൺസ് ആണ് എടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 101-8 റൺസ് എടുക്കാൻ മാത്രമേ ആയുള്ളൂ. 51 റൺസ് നാഗർ സുൽത്താനയാണ് ബംഗ്ലാദേശിന്റെ ടോപ്സ്കോറർ.

ഇന്ത്യക്കായി രേണുക സിംഗ് മൂന്ന് വിക്കറ്റും പൂജ രണ്ടു വിക്കറ്റും നേടി. ശ്രേയങ്ക പട്ടിയിൽ, ദീപ്തി ശർമ, രാധാ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഇനി നാല് മത്സരങ്ങൾ കൂടി ഇന്ത്യ ബംഗ്ലാദേശിന് എതിരെ കളിക്കും.

ഇന്ത്യൻ വനിതാ ടി20 ടീം പ്രഖ്യാപിച്ചു, 2 മലയാളി താരങ്ങൾ ടീമിൽ

ബംഗ്ലാദേശ് പര്യടനത്തിനായുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു. WPL-ൽ ആർ സി ബിക്ക് ആയി തിളങ്ങിയ മലയാളി താരം ആശ ശോഭന, മുംബൈ ഇന്ത്യൻസിനായി തിളങ്ങിയ സജന സജീവൻ എന്നിവർ ടീമിൽ ഇടം നേടി. ഏപ്രിൽ 28 മുതൽ ഏപ്രിൽ-മെയ് മാസങ്ങളിൽ അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയ്ക്കായി ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശ് പര്യടനം നടത്താൻ ഇരിക്കുകയാണ്.

ഐസിസി വനിതാ ടി20 ലോകകപ്പ് 2024 ഈ വർഷം അവസാനം ബംഗ്ലാദേശിൽ നടക്കാനിരിക്കുകയാണ്, ആ ടൂർണമെൻ്റിനായുള്ള തയ്യാറെടുപ്പ് കൂടിയാകും ഈ പരമ്പര. ഐസിസി വനിതാ ടി20 റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്തും ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്തുമാണ്.

2023 ജൂലൈയിലാണ് ഇന്ത്യ അവസാനമായി ബംഗ്ലാദേശിൽ പര്യടനം നടത്തിയത്.

ടീം:
Harmanpreet Kaur (C), Smriti Mandhana (VC), Shafali Verma, Dayalan Hemalatha, Sajana Sajeevan, Richa Ghosh (wk), Yastika Bhatia (wk), Radha Yadav, Deepti Sharma, Pooja Vastrakar, Amanjot Kaur, Shreyanka Patil, Saika Ishaque, Asha Sobhana, Renuka Singh Thakur,Titas Sadhu

Fixtures:

28 April: First T20I (D/N), SICS
30 April: Second T20I (D/N), SICS
2 May: Third T20I, SICS Outer
6 May: Fourth T20I, SICS Outer
9 May: Fifth T20I (D/N), SICS

ക്രിക്കറ്റ് ആണ് തന്റെ ജീവിതം മാറ്റിയത് എന്ന് സജന

ഇന്നലെ വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യസിന്റെ വിജയത്തിലേക്ക് എത്തിച്ച മലയാളി താരം സജന സജീവൻ തന്റെ ജീവിതം ക്രിക്കറ്റ് ആണ് മാറ്റി മറിച്ചത് എന്ന് പറഞ്ഞു. ഇന്നലെ അവസാന പന്തിൽ സിക്സ് അടിച്ച്ക്കൊണ്ട് മുംബൈയെ വിജയിപ്പിക്കാൻ വയനാട് സ്വദേശിക്ക് ആയിരുന്നു.

ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ പണമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ച കാലത്ത് ക്രിക്കറ്റ് ആണ് തന്റെ ജീവിതമാർഗമായി മാറിയത് എന്ന് സജന പറഞ്ഞു. സ്വന്തം ജില്ലയ്ക്ക് വേണ്ടി കളിക്കാൻ തുടങ്ങിയതിന് ശേഷമാണ് തനിക്കും കുടുംബത്തിനും വേണ്ടി പണം സമ്പാദിക്കാൻ തുടങ്ങിയത്.

“എൻ്റെ കുടുംബ പശ്ചാത്തലം വളരെ താഴ്ന്നതായിരുന്നു. തുടക്കത്തിൽ യാത്ര ചെയ്യാൻ പണമില്ലായിരുന്നു. എൻ്റെ ജില്ലയ്ക്കായി കളിക്കാൻ എന്നെ തിരഞ്ഞെടുത്തപ്പോൾ, ഞാൻ പണം സമ്പാദിക്കാൻ തുടങ്ങി, പ്രതിദിനം 150 രൂപ. അതെനിക്ക് വലിയ പണമായിരുന്നു. പിന്നീട്, അത് 150, 300, 900 എന്നിങ്ങനെ പോയി. എൻ്റെ മാതാപിതാക്കളെ ഓർത്ത് സന്തോഷിക്കുന്നു.” ഡബ്ല്യുപിഎൽ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ സജന പറഞ്ഞു.

“ഇന്നലെ ഇറങ്ങുമ്പോൾ ഞാൻ കുറച്ച് സമ്മർദ്ദത്തിലായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ നന്നായി കളിച്ചാൽ അത് ജീവിതത്തെ മാറ്റിമറിക്കുമെന്ന് എനിക്കറിയാമായിരുന്നു. അവസാന പന്തിൽ 5 റൺസ് വേണ്ടിയിരുന്നതിനാൽ ഞാൻ അതിനായി തന്നെ ശ്രമിച്ചു”അവർ പറഞ്ഞു.

അവസാന പന്തിൽ സിക്സ് അടിച്ച് മലയാളി താരം സജന!! മുംബൈ ഇന്ത്യൻസിന് ആവേശ വിജയം

വനിതാ പ്രീമിയർ ലീഗ് സീസണിലെ രണ്ടാം മത്സരത്തിൽ താരമായി മലയാളി താരം സജന. ഡെൽഹി ക്യാപിറ്റൽസിന് എതിരെ മുംബൈ ഇന്ത്യൻസിന് ത്രസിപ്പിക്കുന്ന വിജയമാണ് നേടിയത്. അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരുന്നപ്പോൾ സിക്സ് അടിച്ചു കൊണ്ട് മലയാളി താരം സജന സജീവൻ ആണ് മുംബൈ ഇന്ത്യൻസിനെ വിജയിപ്പിച്ചത്.

താൻ നേരിട്ട വനിതാ പ്രീമിയർ ലീഗിലെ ആദ്യ പന്ത് തന്നെ സജന സിക്സിലേക്ക് എത്തിക്കുകയായിരുന്നു. വയനാട് സ്വദേശിയാണ് സജന. ഇന്ന് ഡെൽഹി ക്യാപിറ്റൽസ് ഉയർത്തിയ 172 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിനായി യാസ്തിക ബാട്ടിയയും ഹർമൻപ്രീതും അർധ സെഞ്ച്വറി നേടി.

യാസ്തിക 45 പന്തിൽ നിന്ന് 57 റൺസും ഹർമൻപ്രീത് 34 പന്തിൽ 55 റൺസും എടുത്തു. അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 12 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ആദ്യ അഞ്ചു പന്തിൽ നിന്ന് 7 റൺസ് എടുക്കാനെ മുംബൈക്ക് ആയുള്ളൂ. അലിസ് കാപ്സി എറിഞ്ഞ അവസാന പന്ത് നേരിടാൻ എത്തിയ സജന താൻ നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് പറത്തി വിജയം ഉറപ്പിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഡെൽഹി ക്യാപിറ്റൽസിന് മികച്ച സ്കോർ. മുംബൈ ഇന്ത്യൻസിന് എതിരെ 20 ഓവറിൽ 171-5 എന്ന് സ്കോർ നേടാൻ ഡെൽഹി ക്യാപിറ്റൽസിനായി. അലിസ് കാപ്സിയുടെ മികച്ച ഇന്നിംഗ്സ് ആണ് ഡെൽഹിക്ക് കരുത്തായത്‌. 53 പന്തിൽ നിന്ന് 75 എടുക്കാൻ കാപ്സിക്ക് ആയി. 3 സിക്സും 9 ഫോറും അവർ നേടി.

24 പന്തിൽ 42 റൺസ് എടുത്ത ജമീമയും ഡെൽഹിക്ക് ആയി തിളങ്ങി. ജമീമ 2 സിക്സും 5 ഫോറും അടിച്ചു. തുടക്കത്തിൽ 25 പന്തിൽ നിന്ന് 31 റൺസ് എടുത്ത മെഗ് ലാന്നിംഗും നല്ല പ്രകടനം കാഴ്ച വെച്ചു. 1 റൺ എടുത്ത ഷഫാലി ഇന്ന് നിരാശപ്പെടുത്തി.

ക്യാപ്റ്റന്‍ ഷാനിയുടെ അര്‍ദ്ധ ശതകത്തിന് ശേഷം തകര്‍ന്ന കേരളത്തിനെ കരകയറ്റി മിന്നു മണി – സജന കൂട്ടുകെട്ട്

ഒരു ഘട്ടത്തില്‍ പഞ്ചാബിനെതിരെ 96/5 എന്ന നിലയിലേക്ക് വീണ കേരളത്തെ കരകയറ്റി മിന്നു മണി – സജന കൂട്ടുകെട്ട്. പഞ്ചാബിനെതിരെ ഇന്ന് വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറില്‍ 216 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. തുടക്കം തന്നെ ഭൂമിയകെയും കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ ജിന്‍സി ജോര്‍ജ്ജിനെയും നഷ്ടമായ കേരളം 16/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

അവിടെ നിന്ന് അക്ഷയയും(29) ക്യാപ്റ്റന്‍ ഷാനിയും(50) ടീമിന് വേണ്ടി മൂന്നാം വിക്കറ്റില്‍ 78 റണ്‍സ് നേടിയെങ്കിലും ഇരുവരുടെയും വിക്കറ്റും ദൃശ്യയെയും കേരളത്തിന് നഷ്ടമായപ്പോള്‍ 94/2 എന്ന നിലയില്‍ നിന്ന് കേരളം 96/5 എന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് ആറാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടുകെട്ടുമായി മിന്നു മണിയും സജനയും ചേര്‍ന്ന് ടീം സ്കോര്‍ 195ലേക്ക് എത്തിച്ചു.

34 റണ്‍സ് നേടിയ സജനയെ കേരളത്തിന് നഷ്ടമായി അധികം വൈകാതെ കേരളത്തിന് മിന്നു മണിയുടെ വിക്കറ്റും നഷ്ടമായി. 55 പന്തില്‍ നിന്ന് 72 റണ്‍സാണ് താരം നേടിയത്. മിന്നും പുറത്തായി അധികം വൈകാതെ കേരളം ഓള്‍ഔട്ട് ആകുകയായിരുന്നു.

പഞ്ചാബിന് വേണ്ടി കനിക അഹൂജ 4 വിക്കറ്റും മെഹക് കേസര്‍, മീന എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മിന്നു മണിയും സജനയും ഇന്ത്യ റെഡില്‍

അണ്ടര്‍ 23 വനിത ചാലഞ്ചര്‍ ടൂര്‍ണ്ണമെന്റിനുള്ള ഇന്ത്യ റെഡ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി താരങ്ങളായ മിന്നു മണിയും സജന എസും. ഒക്ടോബര്‍ 4 മുതല്‍ 8 വരെയാണ് ടൂര്‍ണ്ണമെന്റ് മൈസൂരില്‍ നടക്കുന്നത്. സജന കേരളത്തിനെ അണ്ടര്‍ 23 ടി20 കിരീടത്തിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ വനിത ക്രിക്കറ്റിലെ ഏജ് ഗ്രൂപ്പില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വേഗതയേറിയ ശതകത്തിനും സജന ഉടമയായിരുന്നു. ട്വിന്റി20 ചലഞ്ച്‍ ട്രോഫിയില്‍ ഇന്ത്യ ഗ്രീന്‍ സ്ക്വാഡിലേക്ക് താരത്തിനെ തിരഞ്ഞെടുത്തതായിരുന്നു. സ്വന്തം വീട്ടില്‍ വെള്ളം കയറിയ അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് സജനയെ അന്ന് രക്ഷിച്ചത്.

ഈ വര്‍ഷം ആദ്യം കേരള സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മിന്നു മണി അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു. മിന്നു മണിയും വെള്ളപ്പൊക്കത്തെ അതിജീവിച്ച മറ്റൊരു താരമാണ്. തന്റെ വീട്ടില്‍ വെള്ളം കയറിയ അവസ്ഥയില്‍ മിന്നു തിരുവനന്തപുരത്ത് കെസിഎയുടെ റെസിഡന്‍ഷ്യല്‍ അക്കാഡമിയില്‍ ആയിരുന്നു.

Exit mobile version