അണ്ടര്‍ 20 ലോക അത്‍ലറ്റിക്സിൽ ട്രിപ്പിള്‍ ജംപ് വെള്ളി നേടി സെൽവ

കൊളംബിയയിലെ കാലിയിൽ നടക്കുന്ന അണ്ടര്‍ 20 അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി ട്രിപ്പിള്‍ ജംപ് താരം സെൽവ പി തിരുമാരന്‍. തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്ത സെൽവ 16.15 മീറ്ററാണ് ചാടിയത്.

ജമൈക്കയുടെ ജെയ്ഡന്‍ ഹിബര്‍ട്ട് സ്വര്‍ണ്ണവും എസ്റ്റോണിയയുടെ വിക്ടര്‍ മൊറോസോവ് വെങ്കലവും നേടി. ഇന്ത്യയ്ക്ക് ഇതുവരെ രണ്ട് വെള്ളിയും ഒരു വെങ്കലവും ആണ് നേടാനായിട്ടുള്ളത്.

ഇത് ചരിത്രം, എൽദോസ് പോള്‍ ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സിലെ ട്രിപ്പിള്‍ ജംപ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സ് ട്രിപ്പിള്‍ ജംപിൽ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ എൽദോസ് പോള്‍. ലോക ചാമ്പ്യന്‍ഷിപ്പിൽ ഈ മത്സരയിനത്തിൽ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് എൽദോസ്. 16.68 മീറ്റര്‍ ദൂരം താണ്ടിയ എൽദോസ് യോഗ്യത റൗണ്ടിൽ 12ാമനായി ആണ് അവസാനിച്ചത്. 12 പേര്‍ക്കാണ് ഫൈനലിലേക്ക് യോഗ്യത ലഭിച്ചത്. ഞായറാഴ്ച രാവിലെ 6.30ന് ആണ് ഫൈനൽ നടക്കുന്നത്.

നേരിട്ടുള്ള യോഗ്യതയ്ക്ക് 17.05 മീറ്റര്‍ ദൂരം ആയിരുന്നു താരങ്ങള്‍ ചാടേണ്ടിയിരുന്നത്. മറ്റു ഇന്ത്യന്‍ താരങ്ങളായ അബ്ദുള്ള അബൂബക്കര്‍ 16.45 മീറ്ററും പ്രവീൺ ചിത്രവേൽ 16.30 മീറ്ററും ആണ് ചാടിയത്.

ട്രിപ്പിള്‍ ജംപിൽ ഇന്ത്യന്‍ താരത്തിന് തലനാരിഴയ്ക്ക് വെങ്കലം നഷ്ടം

അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ട്രിപ്പിള്‍ ജംപ് ഇവന്റിന്റെ ഫൈനലിൽ തലനാരിഴയ്ക്ക് വെങ്കലം നഷ്ടമായി ഇന്ത്യയുടെ ഡൊണാള്‍ഡ് മാകിമൈരാജ്. 15.82 മീറ്റര്‍ ദൂരം ചാടിയ ഡൊണാള്‍ഡ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നേടിയതെങ്കിലും താരത്തിന് നാലാം സ്ഥാനത്ത് എത്തുവാനെ സാധിച്ചുള്ളു.

16.43 മീറ്റര്‍ ചാടി പുതിയ U20 റെക്കോര്‍ഡ് നേടിയ സ്വീഡന്റെ ഗബ്രിയേൽ വാള്‍മാര്‍ക്ക് ആണ് സ്വര്‍ണ്ണം നേടിയത്. ജമൈക്കയുട ജെയ്ഡന്‍ ഹിബര്‍ട്ട് 16.05 മീറ്റര്‍ ചാടി വെള്ളിയും 15.85 മീറ്റര്‍ ചാടി ഫ്രാന്‍സിന്റെ സൈമൺ ഗോര്‍ വെങ്കലവും നേടി.

ട്രിപ്പിള്‍ ജംപില്‍ വെങ്കല മെഡലുമായി ഇന്ത്യന്‍ താരം

യൂത്ത് ഒളിമ്പിക്സ് 2018ല്‍ അത്‍ലറ്റിക്സില്‍ നിന്ന് ഇന്ത്യയ്ക്കൊരു മെഡല്‍ കൂടി. പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ ആദ്യ ഘട്ടത്തില്‍ 15.84 മീറ്ററും രണ്ടാം അവസരത്തില്‍ 15.68 മീറ്ററും ചാടി ആകെ 31.52 മീറ്ററുമായി വെങ്കല മെഡലാണ് ഇന്ത്യയുടെ പ്രവീണ്‍ ചിത്രവേല്‍ സ്വന്തമാക്കിയത്. യൂത്ത് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ വെങ്കല മെഡലാണ് ഇത്.

ട്രിപ്പിള്‍ ജംപില്‍ വെങ്കലവുമായി അര്‍പീന്ദര്‍, കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍

കോണ്ടിനെന്റല്‍ കപ്പിലസ്‍ ഇന്ത്യയുടെ ആദ്യ മെഡലുമായി അര്‍പീന്ദര്‍ സിംഗ്. ഇന്ന് നടന്ന ട്രിപ്പിള്‍ ജംപില്‍ വെങ്കല മെഡല്‍ നേടിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ അര്‍പീന്ദര്‍ IAAF കോണ്ടിനെന്റല്‍ കപ്പില്‍ വെങ്കലം നേടിയത് 16.59 മീറ്റര്‍ ചാടിയാണ്.

17.59 മീറ്റര്‍ ചാടിയ ക്രിസ്റ്റ്യന്‍ ടെയിലര്‍ സ്വര്‍ണ്ണവും ഹ്യൂജസ് ഫാബ്രൈസ് സാങ്കോ (17.02 മീറ്റര്‍) വെള്ളിയും നേടി.

48 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ്ണവുമായി ഇന്ത്യ, അര്‍പീന്ദറിലൂടെ നേട്ടം

ഇന്ത്യയ്ക്കായി ട്രിപ്പിള്‍ ജംപ് സ്വര്‍ണ്ണം നേടി അര്‍പീന്ദര്‍ സിംഗ്. 16.77 മീറ്റര്‍ ദൂരം ചാടിയ അര്‍പീന്ദര്‍ 48 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ ഇനത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ സ്വന്തമാക്കുന്ന താരമായി മാറിയത്. 16.62 മീറ്റര്‍ റുസ്ലന്‍ കുര്‍ബാനോവിനു വെള്ളിയും ചൈനയുടെ ഷുവോ കാവോ വെങ്കലവും നേടി. 16.56 മീറ്ററാണ് ചൈനീസ് താരം താണ്ടിയത്.

ഇന്ത്യയുടെ മറ്റൊരു മലയാളി താരം രാകേഷ് ബാബു ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നുവെങ്കിലും മത്സരം പുരോഗമിക്കവെ ആറാം സ്ഥാനത്തേക്ക് പിന്നോട്ട് പോകുകയായിരുന്നു. ഗെയിംസിലെ പത്താം സ്വര്‍ണ്ണമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്.

Exit mobile version