രുപാൽ ചൗധരി ഫൈനലിലേക്ക്, പ്രിയ മോഹന് യോഗ്യതയില്ല

അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സിൽ വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തിൽ ഇന്ത്യയുടെ രുപാൽ ചൗധരി ഫൈനലിലേക്ക് കടന്നു. തന്റെ സെമി ഫൈനൽ ഹീറ്റ്സിൽ 52.27 സെക്കന്‍ഡോടെ താരം ഒന്നാമതെത്തുകയായിരുന്നു. മൂന്ന് ഹീറ്റ്സിലുമായി താരം രണ്ടാം സ്ഥാനം ആണ് സ്വന്തമാക്കിയത്.

എന്നാൽ മറ്റൊരു ഹീറ്റ്സിൽ പ്രിയ മോഹന് 53.22 സെക്കന്‍ഡോടെ അഞ്ചാം സ്ഥാനത്ത് മാത്രമേ എത്താനായുള്ളു. താരം ആകെ 10ാം സ്ഥാനത്താണ് എത്തിയത്. ഇതോടെ ഫൈനലിലേക്ക് പ്രിയയ്ക്ക് യോഗ്യത നേടാനായില്ല.

പുതിയ ഏഷ്യന്‍ അണ്ടര്‍ 20 റെക്കോര്‍ഡോടെ ഇന്ത്യ മിക്സഡ് റിലേ ഫൈനലില്‍

അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പ്സില്‍ പുതിയ ഏഷ്യന്‍ റെക്കോര്‍ഡ് നേടി ഇന്ത്യയുടെ 4×400 മിക്സഡ് റിലേ ടീം. ഭരത്, പ്രിയ, കപിൽ, രുപാൽ എന്നിവരടങ്ങിയ ടീം തങ്ങളുടെ ഹീറ്റ്സിൽ 3:19:62 സമയത്തിൽ ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.

മൂന്നാമത്തെ ഹീറ്റ്സിൽ ഇറങ്ങിയ ഇന്ത്യ ജര്‍മ്മനി, ഗ്രേറ്റ് ബ്രിട്ടന്‍, പോളണ്ട്, റൊമാനിയ, ദക്ഷിണാഫ്രിക്ക എന്നിവരെ പിന്തള്ളിയാണ് മുന്നിലെത്തിയത്. 2021ൽ നടന്ന ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യ വെങ്കല മെഡൽ നേടിയിരുന്നു. അന്ന് 3:20:60 സെക്കന്‍ഡായിരുന്നു സമയം.

അന്ന് നൈജീരിയ സ്വര്‍ണ്ണം നേടിയപ്പോള്‍ പോളണ്ടാണ് വെള്ളി മെഡൽ നേടിയത്.

മൂന്ന് മെഡലുകളുമായി ഇന്ത്യയുടെ പ്രകടനം അവസാനിക്കുന്നു

നൈറോബിയിലെ അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിൽ മൂന്ന് മെഡലുമായി ഇന്ത്യയുടെ തലയയുര്‍ത്തിയ പ്രകടനം. പല പ്രധാന രാജ്യങ്ങളും മത്സരങ്ങള്‍ക്ക് ഇല്ലായിരുന്നുവെങ്കിലും ഇന്ത്യ 3 മെഡലുകളാണ് നേടിയത്. രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്.

ലോംഗ് ജംപിൽ ശൈലി സിംഗും 10000 മീറ്റര്‍ നടത്തത്തിൽ അമിതും വെള്ളി മെഡൽ നേടിയപ്പോള്‍ ഇന്ത്യയുടെ 4×400 മീറ്റര്‍ മിക്സഡ് റിലേ ടീം വെങ്കലം നേടി. അതേ സമയം പല താരങ്ങളും മെഡലിന് വളരെ അടുത്ത് എത്തിയിരുന്നു.

400 മീറ്ററില്‍ പ്രിയ മോഹന്‍, ട്രിപ്പിള്‍ ജംപിൽ ഡൊണാള്‍ഡ്, വനിതകളുടെ 4×400 മീറ്റര്‍ ടീം എല്ലാം നാലാം സ്ഥാനത്ത് എത്തി തലനാരിഴയ്ക്കാണ് മെഡൽ നഷ്ടമായി ചരിത്ര നിമിഷം നേടാനാകാതെ പോയത്.

ട്രിപ്പിള്‍ ജംപിൽ ഇന്ത്യന്‍ താരത്തിന് തലനാരിഴയ്ക്ക് വെങ്കലം നഷ്ടം

അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ട്രിപ്പിള്‍ ജംപ് ഇവന്റിന്റെ ഫൈനലിൽ തലനാരിഴയ്ക്ക് വെങ്കലം നഷ്ടമായി ഇന്ത്യയുടെ ഡൊണാള്‍ഡ് മാകിമൈരാജ്. 15.82 മീറ്റര്‍ ദൂരം ചാടിയ ഡൊണാള്‍ഡ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നേടിയതെങ്കിലും താരത്തിന് നാലാം സ്ഥാനത്ത് എത്തുവാനെ സാധിച്ചുള്ളു.

16.43 മീറ്റര്‍ ചാടി പുതിയ U20 റെക്കോര്‍ഡ് നേടിയ സ്വീഡന്റെ ഗബ്രിയേൽ വാള്‍മാര്‍ക്ക് ആണ് സ്വര്‍ണ്ണം നേടിയത്. ജമൈക്കയുട ജെയ്ഡന്‍ ഹിബര്‍ട്ട് 16.05 മീറ്റര്‍ ചാടി വെള്ളിയും 15.85 മീറ്റര്‍ ചാടി ഫ്രാന്‍സിന്റെ സൈമൺ ഗോര്‍ വെങ്കലവും നേടി.

മെഡലില്ലെങ്കിലും അഭിമാന പ്രകടനവുമായി പ്രിയ മോഹന്‍, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഫൈനലില്‍

അണ്ടര്‍ 20 ലോക അത്ലറ്റിക്സിലെ 400 മീറ്ററിൽ അഭിമാന പ്രകടനവുമായി ഇന്ത്യയുടെ പ്രിയ മോഹന്‍. വനിതകളുടെ 400 മീറ്റര്‍ ഫൈനലിൽ പ്രിയയ്ക്ക് മെഡൽ നേടാനായില്ലെങ്കിലും തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തത്.

ഫൈനലില്‍ നാലാം സ്ഥാനത്തെത്തിയ പ്രിയ 52.77 സെക്കന്‍ഡോടെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. 53.29 എന്ന ഇതിന് മുമ്പുള്ള തന്റെ മികച്ച പ്രകടനമാണ് താരം തിരുത്തിയത്.

ലോംഗ് ജംപ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി ഇന്ത്യയുടെ ശൈലി സിംഗ്

നൈറോബിയിൽ നടക്കുന്ന അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സിൽ ഇന്ത്യയുടെ ശൈലി സിംഗ് ലോംഗ് ജംപ് ഫൈനലിലേക്ക് യോഗ്യത നേടി. 6.40 മീറ്റര്‍ ദൂരം ചാടി നേരിട്ട് യോഗ്യത നേടുകയായിരുന്നു ഇന്ത്യന്‍ താരം.

6.35 മീറ്ററായിരുന്നു യോഗ്യതയ്ക്കായുള്ള മാനദണ്ഡം. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തോടെ യോഗ്യത നേടിയ ഇന്ത്യന്‍ താരം ആണ് യോഗ്യ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. തന്റെ ആദ്യ ശ്രമത്തിൽ 6.34 മീറ്റര്‍ ചാടിയ താരം അവസാന ശ്രമത്തിലാണ് നേരിട്ടുള്ള യോഗ്യത നേടിയത്.

അണ്ടര്‍ 20 4×400 മീറ്റര്‍ മിക്സഡ് റിലേയിൽ ഇന്ത്യ ഫൈനലില്‍

കെനിയയിലെ നൈറോബിയിൽ നടക്കുന്ന അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 4×400 മീറ്റര്‍ മിക്സഡ് റിലേയുടെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഒന്നാം ഹീറ്റിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 3.23.36 സമയം ആണ് അബ്ദുള്‍ റസാഖ് റഷീദ്, പ്രിയ മോഹന്‍, സുമി, കപിൽ എന്നിവരടങ്ങിയ ഇന്ത്യയുടെ സംഘം നേടിയത്.

ഫൈനലിലേക്ക് രണ്ടാം ഹീറ്റിലെ ഒന്നാം സ്ഥാനക്കാരായി എത്തിയ നൈജീരിയ ആണ് ഏറ്റവും മികച്ച സമയം നേടിയത്. ചെക്ക് റിപ്പബ്ലിക്ക്, ജമൈക്ക്, പോളണ്ട്, ശ്രീലങ്ക, ഇറ്റലി, റഷ്യ, ഇക്വഡോര്‍ എന്നിവരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

 

Exit mobile version